Advertisment

റംസാൻ ആത്മ വിചാരത്തിന്റെ കാലം": ഐ സി എഫ് മക്ക ഹറം സെക്ടർ ഖുർആൻ ക്വിസ്സിൽ ബദറുദ്ധീൻ പൂക്കോട്ടൂർ ഒന്നാം സ്ഥാനം നേടി

New Update

മക്ക: വിശുദ്ധ ഖുർആൻ അവതീർണമായ മാസമായ റംസാനിൽ വിശുദ്ധ ഖുര്‍ആനിനെ കൂടുതൽ പഠിക്കാനും ഖുർആൻ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഐ സി എഫ്‌ മക്ക സെൻട്രൽ കമ്മിറ്റി ഖുര്‍ആന്‍ ലൈവ് ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. ഹറം സെക്ടറിലെ ബദറുദ്ധീൻ പൂക്കോട്ടൂർ ഒന്നാം സ്ഥാനം നേടി പ്രൊവിൻസ് തല മത്സരത്തിന് അർഹനായി. സെൻട്രൽ തല വിജയി പ്രൊവിൻസ് തല മത്സരത്തിൽ മക്കയെ പ്രതിനിതീകരിക്കും .

Advertisment

publive-image

ബദറുദ്ധീൻ പൂക്കോട്ടൂർ

യൂനിറ്റ്, സെക്ടർ തലങ്ങളിൽ മത്സരിച്ച് വിജയിച്ചെത്തിയ ജേതാക്കളാണ് അഞ്ചു സെക്ടറുകളിൽ നിന്നായി സെൻട്രൽ തലത്തിൽ മാറ്റുരച്ചത്. ഐ സി എഫ്‌ മക്ക പ്രൊവിൻസ് എക്സിക്യൂട്ടീവ് അംഗം ഷാഫി ബാഖവി മീനടത്തൂർ ക്വിസ് മത്സരം നിയന്ത്രിച്ചു .

ഐ സി എഫ് പബ്ലിക്കേഷൻ പ്രസിഡൻ്റ് ഹാമിദ് സൈനി മത്സര വിജയിയെ പ്രഖ്യാപിച്ചു. ഹാമിദ് സൈനി .റഷീദ് വേങ്ങര. എന്നിവർ മത്സരത്തിന്റെ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

 

Advertisment