Advertisment

കർണാടക തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉജ്ജ്വല വിജയം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർ ആഘോഷിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ബഹ്റൈൻ:  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർ കർണാടക തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉജ്ജ്വല വിജയം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ആഡിറ്റോറിയത്തിൽ വിപുലമായി ആഘോഷിച്ചു. ഐഒസി പ്രസിഡന്റ് മുഹമ്മദ് മൻസൂറിന്റെ അദ്ധ്യക്ഷതയിൽ ഐഒസി സോഷ്യൽ മീഡിയ ചെയർമാനും അമേരിക്കയിലെ ഐഒസിയുടെ സോഷ്യൽ മീഡിയ ഭാരവാഹിയും കൂടിയായ ശ്രീ അവി ഡാൻഡിയ മുഖ്യാതിഥിയായിരുന്നു.

Advertisment

publive-image

കോൺഗ്രസിന്റെ വലിയ വിജയത്തിൽ കർണാടക ജനതയുടെ പക്വമായ തീരുമാനം കാലഘട്ടത്തിന്റെ വിജയമായി ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുമെന്നും തന്റെ ഉൽഘാടന പ്രസംഗത്തിൽ പ്രസ്താവിച്ചു.

publive-image

തദവസരത്തിൽ വീഡിയോകോൾ മുഖേന ഐഒസി ദേശീയ ചെയർമാൻ ഡോ സാം പിട്രോഡ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിജയത്തിൽ കർണാടകയിലെ ജനതയോട് ആദരവ് അറിയിച്ചു. സൗത്ത് ഇന്ത്യയിൽ നടന്ന വലിയ വിജയം ഉത്തരേന്ത്യയിൽ മുഴുവൻ അലയടിക്കാൻ പോവുന്ന കോൺഗ്രസ് പാർട്ടിയുടെ വലിയ വിജയത്തിന്റെ മുന്നോടിയാണന്നും വോട്ടർന്മാരോട് ഏറെ നന്ദിയുണ്ടന്നും അദ്ദേഹം പ്രത്യകം എടുത്ത് പറഞ്ഞു.

publive-image

ഐഒസി ദേശീയ ജനറൽ സെക്രട്ടറി ഡോ ആരതി കൃഷ്ണ വീഡിയോ കോളിൽ വിജയാഘോഷത്തിൽ പങ്കെടുത്തു സംസാരിച്ചു . ചടങ്ങിൽ ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, വൈസ് പ്രസിഡന്റ് മുഹമ്മദ് ഖയാസ് ഉള്ള തൗഫീഖ്, യു കെ അനിൽകുമാർ, ജോർജ് ,ഫസൽ ഹഖ്, അശറഫ്, എബി മാത്യു, മൊയ്തീൻ ഹാജി എന്നിവർ സംസാരിച്ചു.

publive-image

പരിപാടിയിൽ ഐ വൈ സി സി യുവജന വിഭാഗം. മഹാത്മാഗാന്ധി കൾച്ചർ സെന്റർ കെഎംസിസി വിഭാഗം പ്രതിനിധികളും പങ്കെടുത്തു .

publive-image

കർണാടകയിലെ കോൺഗ്രസ് വിജയത്തിന്റെ ഡൽഹി ബംഗ്ളുരു ഓഫീസിലെ വിജയാഘോഷവും തൽസമയം പ്രദർശിപ്പിച്ചു. ലഡു വിതരണവും നടന്നു . കാലത്ത് മനാമ മുഹറഖ് റിഫ എന്നിവിടങ്ങളിലും ഐ ഒ സി പ്രവർത്തകർ ലഡു വിതരണം നടത്തുകയുണ്ടായി.

publive-image

publive-image

publive-image

Advertisment