Advertisment

ഹൃദയസ്പര്‍ശം കാര്‍ഡിയാക് സെമിനാര്‍ ശ്രദ്ധേയമായി

New Update

ഫ്രണ്ട്സ് ഒാഫ് ബഹ്റൈന്‍, ഐ.വൈ.സി.സി ലാല്‍ കെയേര്‍സ്, ഹോപ് എന്നീ സംഘടനകള്‍ സഹകരിച്ചു നടത്തിയ ഹൃദയസ്പര്‍ശം 2018 കാര്‍ഡിയാക് സെമിനാര്‍ ബഹുജന പങ്കാളിത്തത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ശദ്ധേയമായി . എഫ്. എം. ഫൈസല്‍ നിയന്ത്രിച്ച ഉത്ഘാടന യോഗം ബിജുമലയില്‍ വിശിഷ്ടാതിഥികള്‍ക്കു സ്വാഗതം ആശംസിച്ചു, യു.എ.ഇ എക്സ്ചേഞ്ച് കണ്‍ട്രി മാനേജര്‍ വിനീഷ് ഉത്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.

Advertisment

publive-image

സോമന്‍ ബേബി,  അജയ്കൃഷ്ണന്‍ ,  നിസാര്‍ കൊല്ലം,ബാസില്‍ നെല്ലിമറ്റം, എന്നിവര്‍ ആശംസകളര്‍പ്പിക്കുകയും ചെയ്തു. ജ്യോതിഷ് പണിക്കര്‍ നന്ദി പറഞ്ഞു. ഡോക്ടര്‍ ബാബു രാമചന്ദ്രന്‍, ഡോക്ടര്‍ സോണി ജേക്കബ് എന്നിവര്‍ ഹൃദയാഘാതം വരാനുള്ള കാരണങ്ങളും, അതിനെതിരെയുള്ള പ്രതിവിധികളും, ചികിത്സാ വിധികളെയും പറ്റി സെമിനാറില്‍ ക്ളാസ്സെടുക്കുകയും സെമിനാറില്‍ എത്തിയവരുടെ ഹൃദയാഘാതത്തെ പറ്റിയുള്ള സംശയങ്ങള്‍ക്കു മറുപടി നല്‍കുകയും ചെയ്തു.

publive-image

കൂടാതെ ഹൃദയാഘാതം സംഭവിക്കുന്ന ഒരാള്‍ക്ക്‌ എങ്ങനെ പെട്ടെന്ന് പ്രഥമ ശുശ്രൂഷ നല്‍കാം എന്നും കാണിച്ചു കൊടുക്കുകയും ചെയ്തു. സുധീര്‍ തിരുനിലത്ത്, ജഗത് കൃഷ്ണകുമാര്‍, രാജീവന്‍, മിനി മാതൃു, ശ്രീജ, മണികുട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

publive-image

വരും മാസങ്ങളിലും ഹൃദയാഘാതത്തെ പറ്റിയുള്ള സെമിനാറുകളും, ക്ലാസ്സുകളും വിദഗ്ദ ഡോക്ടര്‍മാരുടെയും, ആശുപത്രികളുടെയും സഹകരണത്തോടെ ബഹ്രിനിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

publive-image

Advertisment