Advertisment

റോഷി അഗസ്റ്റിനുമായോ രാമപുരത്ത് കോവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകനുമായോ തനിക്ക് സമ്പര്‍ക്കം ഉണ്ടായിട്ടില്ല. നാളെകളില്‍ അങ്ങരൊരു രോഗിയുമായി സമ്പര്‍ക്കം ഉണ്ടായാല്‍ സ്വയം ക്വാരന്‍റൈനില്‍ പോകാനുള്ള സാമൂഹ്യ പ്രതിബന്ധത എന്‍റെ ഭാഗത്തുനിന്നുണ്ടാകും. വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് രാമപുരം പഞ്ചായത്ത് പ്രസിഡന്‍റ് ബൈജു ജോണ്‍

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

Advertisment

പാലാ: കോവി‍ഡ് സ്ഥിരീകരിക്കപ്പെട്ട റോഷി അഗസ്റ്റിന്‍ എംഎല്‍എയുമായും രാമപുരത്ത് കോവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകനുമായും തനിക്ക് സമ്പര്‍ക്കം ഉണ്ടായെന്ന തരത്തിലുള്ള സോഷ്യല്‍ മീ‍ഡിയ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി രാമപുരം പഞ്ചായത്ത് പ്രസിഡന്‍റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍.

ഇരുവരുമായും തനിക്ക് സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നും വ്യാജ പ്രചരണങ്ങള്‍ ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ളതാണെന്നും ബൈജു ജോണ്‍ പ്രതികരിച്ചു. കണ്ടെയിന്‍മെന്‍റ് സോണുമായും ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ബൈജു പറഞ്ഞു. ബൈജുവിന്‍റെ പ്രതികരണത്തിന്‍റെ പൂര്‍ണരൂപം ചുവടെ.

രാമപുരത്തും പരിസരപ്രദേശങ്ങളിലും കോവിഡ്‌ 19 എന്ന മഹമാരി വ്യാപരിക്കുന്നതിലുള്ള വേദനയും ആശങ്കയും ഞാൻ പങ്കു വെക്കട്ടെ. നമ്മുടെ സമീപ പഞ്ചായതുകളിലൊക്കെ കോവിഡ്‌ വ്യാപകമായപ്പോഴും നമ്മുടെ പഞ്ചായത്ത് പരിധിയിൽ ഏഴാച്ചേരി പ്രദേശത്തും കൂടപ്പുലം വാർഡിലും മാത്രമാണ് ചെറിയ തോതിലെങ്കിലും രോഗം റിപ്പോർട്ട് ചെയ്യപെട്ടത്.

നമ്മുടെ ആരോഗ്യപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരുടെ അത്യധ്വാനത്തിന്റെ ഫലമായാണ് നമുക്കിത് സാധിച്ചത്. എന്നാൽ നിര്ഭാഗ്യമെന്നു പറയട്ടെ കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ പരിധിയിലും രോഗവ്യാപനമുണ്ടായിട്ടുണ്ട്.

കോവിഡ്‌ 19 എന്ന മഹമാരി ആരുടെയും തെറ്റല്ല. രോഗിക്കാവശ്യമായ കരുതലും പരിഗണനയും കൊടുക്കുകയാണ് വേണ്ടത്. അതോടൊപ്പം സമ്പർക്കത്തിൽ വന്നിട്ടുള്ളവർ രോഗവ്യാപനത്തെ ചെറുക്കുന്നതിനായി ക്വാറന്റിനിൽ പോകേണ്ടതുമാണ്.

രോഗിയിൽ നിന്നും ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യപ്രവർത്തകർ സമ്പർക്ക പട്ടിക തയാറാക്കുന്നത്. വസ്തുത ഇതായിരിക്കെ ഇന്നലെ മുതൽ സാമൂഹിക മാധ്യമങ്ങളിൽ 25.09.2020 ഇൽ രോഗം സ്ഥിതീകരിക്കപ്പെട്ട ഇടുക്കി എം എൽ എ യും പ്രിയ സുഹൃത്തുമായ റോഷി അഗസ്റ്റിനുമായി എനിക്കു സമ്പർക്കമുള്ളതായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതായി അറിയുവാൻ സാധിച്ചു.

ഈ അടുത്ത് നമ്മോടു വിട്ടുപിരിഞ്ഞ ബ്ലോക്ക് മെമ്പർ കെ ആർ ശശീന്ദ്രന്റെ സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാൻ ശ്രീ റോഷി അഗസ്റ്റിൻ എം എൽ എ ക്കു സാധിച്ചിരുന്നില്ല എന്നു ആദ്യമേ പറയട്ടെ. അദ്ദേഹവുമായി ഞാൻ അവസാനം കാണുന്നത് 20.08.2020 നു മുൻപാണ്.

അതു പോലെ തന്നെ രാമപുരത്തെ രോഗം സ്ഥിതീകരിക്കപ്പെട്ട പൊതുപ്രവർത്തകനും ഞാനുമായി സമ്പർക്കമുണ്ടെന്നു ആരോഗ്യപ്രവർത്തകരെ അറിയിച്ചിട്ടില്ല. രണ്ടു പേരെയും ഞാൻ നേരിട്ട് ഫോണിൽ വിളിക്കുകയും രോഗവിവരങ്ങൾ അന്വേഷിക്കുകയും, എത്രയും വേഗം സുഖം പ്രാപിച്ചു പൊതുരംഗത്തേക്ക് തിരിച്ചു വരാനായി ആശംസിക്കുകയും ചെയ്തതുമാണ്.

ഇന്നലെയും (25.08.2020) രാമപുരം ടൗണിൽ 2 പേർക്ക് ഉൾപ്പടെ എട്ടോളം പേർക്ക് രോഗം സ്ഥിതീകരിക്കപ്പെട്ട സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കുകയും വേണ്ട കരുതലെടുക്കയും ചെയ്യണ്ടതിന് പകരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളെ അട്ടിമറിക്കാനും ജനങ്ങളിൽ അനാവശ്യ ഭീതി പടർതുന്നതിനും മാത്രമേ ഉപകരിക്കൂ.

publive-image

അടുത്തതായി കണ്ടൈൻമെന്റ് സോണുമായി ബന്ധപ്പെട്ട ആരോപണമാണ്. ഒരു പ്രദേശത്തെ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിക്കുന്നത് ജില്ലാ കളക്ടർ, എസ് പി, ഡി എം ഓ എന്നിവരടങ്ങുന്ന ദുരന്ത നിവാരണ സമിതിയാണ്.

രാമപുരത്തെ കോവിഡ്‌ 19 ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മെഡിക്കൽ ഓഫീസർ കൊടുക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ആണ് ആ തീരുമാനം പുറപ്പെടുവിക്കുന്നതും.

ഇനി ഏതെങ്കിലും സാഹചര്യത്തിൽ വരുംദിനങ്ങളിൽ കോവിഡ്‌ രോഗസാധ്യത ഉള്ള ആരെങ്കിലുമായി എനിക്ക് ഇടപെടേണ്ടി വന്നാൽ സ്വയം നിരീക്ഷണത്തിൽ പോകുവാനുള്ള സാമൂഹികപ്രതിബദ്ധത തീർച്ചയായും എന്റെ ഭാഗത്ത് നിന്നുമുണ്ടാകും എന്ന കാര്യത്തിൽ ആർക്കും സംശയത്തിന്റെ കണിക പോലും ആവശ്യമില്ല.

ഈ കുപ്രചരണങ്ങൾ അഴിച്ചു വിടുന്നവരുടെ ലക്ഷ്യം ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാത്രമാണ് എന്നു വ്യക്തം. എന്നാൽ ഈ മഹമാരിക്കിടയിലും രാഷ്ട്രീയലക്ഷ്യങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന ചെന്നായ്ക്കളെ തിരിച്ചറിയാൻ രാമപുരത്തെ ജനങ്ങൾക്കാവുമെന്നു എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഏവരും ഈ പ്രവർത്തനങ്ങളിൽ നൽകി വരുന്ന സഹകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് നിർത്തട്ടെ

pala news
Advertisment