Advertisment

കെപിഎംഎസ് ഭാരവാഹിയായ കോണ്‍ഗ്രസ് നേതാവ് ബൈജു കലാശാലയും സഹപ്രവര്‍ത്തകരും കേരള കോണ്‍ഗ്രസ് - എമ്മിലേയ്ക്ക് 

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

publive-image

Advertisment

പത്തനംതിട്ട: കെപിഎംഎസ് സംസ്ഥാന അസി. സെക്രട്ടറിയും പത്തനംതിട്ട ഡിസിസി സെക്രട്ടറിയുമായ ബൈജു കലാശാല കേരള കോണ്‍ഗ്രസ് - എമ്മിലേയ്ക്ക്. ബൈജുവിനൊപ്പം കോണ്‍ഗ്രസ് മാവേലിക്കര ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ഉള്‍പ്പെടെ ഇരുനൂറോളം പേര്‍ കേരള കോണ്‍ഗ്രസില്‍ ചേരുമെന്നാണ് നേതാക്കള്‍ അറിയിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കര നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ബൈജു കലാശാല. ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഇവരുടെ തീരുമാനം.

 

pathanamthitta news
Advertisment