Advertisment

കെ. സുരേന്ദ്രന്‍റെയും 69 തീർത്ഥാടകരുടേയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

Image result for surendran

Advertisment

പത്തനംതിട്ട: റിമാൻഡിൽ കഴിയുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്‍റെയും സന്നിധാനത്ത് നിന്നും അറസ്റ്റിലായ 69 തീർത്ഥാടകരുടേയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. റാന്നി ഗ്രാമന്യായാലയത്തിന്‍റെ ചുമതലയുള്ള പത്തനംതിട്ട മുൻസിഫ് കോടതിയാണ് രണ്ട് കേസുകളിലെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത്. രണ്ട് ജാമ്യാപേക്ഷകളിലും പൊലീസ് ഇന്ന് റിപ്പോർട്ട് നൽകും.

നിലയ്ക്കലിൽ അറസ്റ്റിലായ കെ. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം പരിഗണിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം പരിഗണിക്കാം എന്ന് കോടതി തീരുമാനിച്ച് ബുധനാഴ്ചത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെ പത്തനംത്തിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കെ സുരേന്ദ്രന്‍റെ അറസ്റ്റ്. ഈ മാസം മുപ്പതു വരെയാണ് സുരേന്ദ്രനെ കോടതി റിമാൻഡ് ചെയ്തത്. ശബരിമല യാത്രക്കിടെ നിലക്കലിൽ വെച്ച് അറസ്റ്റിലായ സുരേന്ദ്രൻ ഇപ്പോൾ കൊട്ടാരക്കര സബ്ബ് ജയിലിലാണ്.

Advertisment