Advertisment

ബൈത്തുറഹ്മ പദ്ധതിവഴി നിർമാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽ കൈമാറി

New Update

publive-image

Advertisment

പാലക്കാട് : തൃത്താല മുടപ്പക്കാട് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ കീഴിൽ ബൈത്തുറഹ്മ പദ്ധതിവഴി നിർമാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽ കൈമാറി. ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ മുഖ്യ രക്ഷാധികാരി സയ്യിദ് താഹിർ തങ്ങളുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്‌ എസ്എംകെ തങ്ങൾ സാദിഖിന് താക്കോൽ കൈമാറി ഉത്ഘാടനം നിർവഹിച്ചു.

publive-image

പഞ്ചായത്ത്‌ ലീഗ് നേതാക്കൾ കുഞ്ഞിപ്പു സാഹിബ്, ചേക്കുട്ടി സാഹിബ്, ഹസ്സൻ സാഹിബ്, ലത്തീഫ് സാഹിബ്, ഫിറോസ് സാഹിബ്, സലീം മുടപ്പക്കാട്, സക്കറിയ സാഹിബ്, വാർഡ്‌ മെമ്പർ പി ടി .ശംസുദ്ധീൻ, ശിഹാബ് മുടപ്പക്കാട്,മൊയ്‌ദുണ്ണി, മജീദ്, എന്നിവരും പങ്കെടുത്തു. പ്രസ്തുത ചടങ്ങിൽ ശാഖ ലീഗ് ട്രെഷററും ബൈത്തുറഹ്മക്ക്‌ നേതൃത്തം നൽകിയ അബ്ദുറഹ്മാന് കുവൈത്ത് കെഎംസിസി യുടെ ധനസഹായം കുവൈത്ത് കെഎംസിസി , പാലക്കാട്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ റഫീഖ് മുടപ്പക്കാട് കൈമാറി

Advertisment