Advertisment

ബജാജ് ഓട്ടോ കേരളത്തില്‍ സൗജന്യ സര്‍വീസ് ക്യാംപ് സംഘടിപ്പിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി : കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്കായി ബജാജ് ഓട്ടോ സൗജന്യ സര്‍വീസ് ക്യാംപ് ആരംഭിച്ചു. പ്രളയ ബാധിത പ്രദേശങ്ങളിലെ ബജാജ് ബൈക്ക് ഉടമസ്ഥര്‍ക്ക് അടുത്തുള്ള അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ നിന്ന് ഈ സേവനം ഉപയോഗിക്കാം.

Advertisment

സമ്പൂര്‍ണ്ണ ചെക്കപ്പ് കൂടാതെ എഞ്ചിനില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള സര്‍വീസുകള്‍ ഡീലര്‍ഷിപ്പുകളില്‍ നിന്ന് ലഭിക്കും.

publive-image

പരിശോധനയ്‌ക്കോ ഓയില്‍ മാറ്റുന്നതിനോ, എഞ്ചിന്‍ ഓയില്‍, ഓയില്‍ ഫില്‍റ്റര്‍, എയര്‍ ഫില്‍റ്റര്‍, ഗ്യാസ്‌കെറ്റ്‌സ് എന്നിവയുടെ ഭാഗങ്ങള്‍ ഏതെങ്കിലും മാറ്റേണ്ടതുണ്ടെങ്കില്‍ അതിനോ ഒരു തുകയും ഈടാക്കുകയില്ല. സെപ്തംബര്‍ ഏഴ് ശനിയാഴ്ച വരെയാണ് സര്‍വീസ് ക്യാംപ്.

പ്രളയം നമ്മുടെ സഹജീവികളുടെ ജീവിതങ്ങളെയും ജീവിതമാര്‍ഗങ്ങളെയും വളരെയധികം ബാധിച്ചുവെന്നും അതിനാല്‍ ഒരിക്കല്‍ക്കൂടി നാം നമ്മുടെ ഉപഭോക്താക്കളോടൊപ്പം നില്‍ക്കുകയാണെന്നും പ്രളയം മൂലം കേടുപാടുപറ്റിയ ബൈക്കുകള്‍ ഉപയോഗയോഗ്യമാക്കാന്‍ ഡീലര്‍ഷിപ്പുകള്‍ വഴി എത്രയും വേഗം ബൈക്ക് ഉടമസ്ഥര്‍ക്ക് സൗജന്യ സേവനം ലഭ്യമാക്കുമെന്നും ബജാജ് ഓട്ടോ മോട്ടോര്‍ സൈക്കിള്‍ ബിസിനസ് പ്രസിഡന്റ് സാരംഗ് കനാഡെ പറഞ്ഞു.

എഞ്ചിനില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഗൗരവമായ അറ്റകുറ്റപ്പണികള്‍ ആവശ്യമുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് രേഖകള്‍ തയ്യാറാക്കിവെക്കാന്‍ ബജാജ് ഡീലര്‍ഷിപ്പുകള്‍ ബൈക്ക് ഉടമസ്ഥരോട് നിര്‍ദ്ദേശിക്കും.

Advertisment