Advertisment

നിങ്ങളുടെ സമ്പാദ്യം വളര്‍ത്താന്‍ ബജാജ് ഫിനാന്‍സ് ഓണ്‍ലൈന്‍ എഫ്‌ഡി 

New Update

publive-image

Advertisment

കൊച്ചി: 2020 ല്‍ 4.2 ശതമാനം ഇടിഞ്ഞ ലോക ജിഡിപി 2021 ല്‍ പ്രതീക്ഷയുടെ കിരണങ്ങളുമായി മുന്നോട്ട് പോകുകയാണ്. അടുത്ത സാമ്പത്തിക വര്‍ഷം ഇത് 4.6 ശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനാല്‍, പുതുവര്‍ഷാരംത്തില്‍ ഒരു പുതിയ തുടക്കത്തിന്റെ പ്രതീക്ഷയുമായി വിപണിയില്‍ ഉയര്‍ച്ച ഉണ്ടാകുമെന്ന് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നു. ഒരു കണ്ടിന്‍ജന്‍സി ഫണ്ട് സൃഷ്ടിക്കുന്നത് വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് 2020 നമ്മെ പഠിപ്പിച്ചു.

സ്ഥിര നിക്ഷേപം പോലുള്ള സാമ്പത്തിക ഉപകരണങ്ങളില്‍ നടത്തുന്ന സുനിശ്ചിത നിക്ഷേപം നിങ്ങളുടെ ഹ്രസ്വ, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാനും സഹായിക്കും. വിപണിയില്‍ നിരവധി ഓപ്ഷനുകള്‍ ഇന്ന് ലഭ്യമാണെങ്കിലും, നിങ്ങള്‍ക്ക് പരിഗണിക്കാവുന്ന ഒരു ബുദ്ധിപരമായ ഓപ്ഷന്‍ ബജാജ് ഫിനാന്‍സ് ഓണ്‍ലൈന്‍ എഫ്‌ഡി ആണ്. ബജാജ് ഫിനാന്‍സ് എഫ്‌ഡിയില്‍ നിക്ഷേപം തിരഞ്ഞെടുത്തുകൊണ്ട് 2021 ല്‍ നിങ്ങളുടെ സമ്പാദ്യം വളര്‍ത്തുന്നതിനുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഇതാ.

നിക്ഷേപത്തില്‍ ആകര്‍ഷകമായ വരുമാനം

ബാങ്കുകളുമായും മറ്റ് ധനകാര്യ സ്ഥാപനങ്ങളുമായും താരതമ്യപ്പെടുത്തുമ്പോള്‍, ബജാജ് ഫിനാന്‍സ് വളരെ ആകര്‍ഷകമായ എഫ്‌ഡി പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്, പ്രത്യേകിച്ചും 2020 ലെ റിപ്പോ നിരക്ക് വെട്ടിക്കുറച്ചതിനെ തുടര്‍ന്ന്, എല്ലാ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറച്ചിരിക്കുന്ന സാഹചര്യത്തില്‍.

60 വയസ്സിന് താഴെയുള്ള ഒരു വ്യക്തിയെന്ന നിലയില്‍, നിങ്ങള്‍ ഓഫ്‌ലൈന്‍ മുഖേനെ ബജാജ് ഫിനാന്‍സ് എഫ്‌ഡിയില്‍ നിക്ഷേപിക്കുമ്പോള്‍, നിങ്ങള്‍ക്ക് 6.60% വരെ പലിശനിരക്ക് ലഭിക്കും. എന്നാല്‍, ബജാജ് ഫിനാന്‍സ് ഓണ്‍ലൈന്‍ എഫ്‌ഡി ഓണ്‍ലൈനില്‍ നിക്ഷേപം നടത്തുന്ന നോണ്‍ സീനിയര്‍ സിറ്റിസണ്‍ സിന് പ്രോത്സാഹനമെന്ന നിലയില്‍ 0.10% അധിക പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിലൂടെ, 6.70% വരെ ഉറപ്പുള്ള വരുമാനം നേടി നിങ്ങളുടെ സമ്പാദ്യം വളര്‍ത്താം.

പിരിയോഡിക് പേഔ ട്ട് ഓപ്ഷനുകള്‍

ഉപഭോക്താക്കള്‍ക്ക് ആനുകാലിക അടിസ്ഥാനത്തില്‍ പേ ഔട്ടുകള്‍ സ്വീകരിക്കാനുള്ള സൌകര്യവും ബജാജ് ഫിനാന്‍സ് ലിമിറ്റഡ് അനുവദിക്കുന്നു. റിട്ടയര്‍മെന്റിനു ശേഷമുള്ള വരുമാന ഓപ്ഷനായി ഇതു തിരഞ്ഞെടുക്കുന്നതിലൂടെ ദുരിത സമയങ്ങളില്‍, ഒരു വരുമാന മാര്‍ഗമായി ഇത് നിങ്ങള്‍ക്ക് ഉപകാരപ്പെടും. ഒരു വലിയ തുക ഒരു നിശ്ചിത കാലയളവിലേക്ക് നിക്ഷേപിക്കാനും പലിശ പണം താല്‍പ്പര്യമുള്ള ആവൃത്തി യില്‍ സ്വീകരിക്കാനും നിങ്ങള്‍ക്ക് കഴിയും.

ഇത് പ്രതിമാസ, ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക അല്ലെങ്കില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ ഏതു വേണമങ്കിലും നിശ്ചയിക്കാം. എഫ്‌ഡി മെച്യൂരിറ്റിയിലെത്തിക്കഴിഞ്ഞാല്‍, മെച്യൂരിറ്റിയില്‍ നിന്നുള്ള വരുമാനം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വീഴ്ച കൂടാതെ നേരിട്ട് നിക്ഷേപിക്കും . വാസ്തവത്തില്‍, നിങ്ങള്‍ തിരഞ്ഞെടുത്ത ആവൃത്തി അനുസരിച്ച് ലഭിക്കുന്ന പേ ഔട്ട് തുക എത്ര ആയിരിക്കുമെന്ന് അറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ബജാജ് ഫിനാന്‍സ് എഫ്‌ഡി കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് അനായാസം കണ്ടെത്താം. നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന വരുമാനം മുന്‍കൂട്ടി നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്ന മികച്ച ഉപകരണമാണിത്.

നിക്ഷേപത്തിന്റെ ഉയര്‍ന്ന സുരക്ഷ

2020 ലെ ഒരു പൊതു ആശങ്ക ഒരാളുടെ നിക്ഷേപങ്ങളുടെ സുരക്ഷയെ കുറിച്ചായിരുന്നു. ഈ ആശങ്ക പുതിയ വര്‍ഷത്തിലും തുടരാനാണ് സാധ്യത. 2021 ല്‍, ശരിയായ ഒരു നിക്ഷേപം നടത്തികൊണ്ട്, നിങ്ങള്‍ക്ക് സ്വസ്ഥതയുടെ ഒരു മാറ്റം ആസ്വദിച്ച് വിശ്രമിക്കാനാകും. ബജാജ് ഫിനാന്‍സ് ലിമിറ്റഡ് തങ്ങളുടെ നിക്ഷേപകര്‍ക്ക് അങ്ങേയറ്റം സുരക്ഷ ഉറപ്പു നല്‍കുന്നു, അതിന്റെ സ്ഥിര നിക്ഷേപം ഐസിആര്‍എയുടെ MAAA , ക്രിസിലിന്റെ FAAA എന്നിങ്ങനെ ഉയര്‍ന്ന സ്ഥിരത റേറ്റിംഗുകള്‍ ലഭിച്ചിട്ടുള്ളവയാണ്. ഈ സ്ഥിരത റേറ്റിംഗിനുപുറമെ, ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നുള്ളതും ബജാജ് ഫിനാന്‍സ് ലിമിറ്റഡിന് അഭിമാനമുളവാക്കുന്ന കാര്യമാണ്. ഇതെല്ലാം ഇതിനെ നിക്ഷേപകര്‍ക്കുള്ള ഏറ്റവും സുരക്ഷിതമായ നിക്ഷേപ ഉപകരണങ്ങളില്‍ ഒന്നാക്കി മാറ്റുന്നു.

നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് സമ്പാദിക്കുക

സാധാരണഗതിയില്‍, ലോക്ക്-ഇന്‍ പിരീഡുകളും ഡെപ്പോസിറ്റ് തുകകളിലെ കാര്‍ക്കശ്യവും മൂലം സ്ഥിര നിക്ഷേപങ്ങള്‍ വഴക്കമില്ലാത്തവ ആയാണ് അറിയപ്പെടുന്നത്. ബജാജ് ഫിനാന്‍സ് എഫ്ഡിയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ നിക്ഷേപത്തെ ഇഷ്ടാനുസൃതമാക്കി മാറ്റാവുന്നതാണ്.

നിങ്ങള്‍ക്ക് എല്ലാ മാസവും കുറഞ്ഞത് രൂ. 5,000 രൂപ സിസ്റ്റമാറ്റിക് ഡെപ്പോസിറ്റ് പ്ലാന്‍ (എസ്ഡിപി) വഴി നിക്ഷേപം നടത്താനായി തിരഞ്ഞെടുക്കാം, അല്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് 25,000 രൂപയുടെ ഒറ്റത്തവണ നിക്ഷേപം തിരഞ്ഞെടുക്കാം. ഇതിനുപുറമെ, എസ്ഡിപി വഴിയുള്ള നിക്ഷേപം തിരഞ്ഞെടുക്കുമ്പോള്‍ പ്രതിമാസ മെച്യുരിറ്റി സ്‌കീം തിരഞ്ഞെത്ത് നിങ്ങളുടെ നിക്ഷേപങ്ങളില്‍ (നിങ്ങള്‍ തിരഞ്ഞെടുത്ത കാലാവധിയെ ആശ്രയിച്ച്) പ്രതിമാസ വരുമാനം ലഭ്യമാക്കാനും സാധിക്കും.

സിംഗിള്‍ മെച്യൂരിറ്റി സ്‌കീമിലൂടെ നിങ്ങളുടെ പേ ഔട്ടുകള്‍ ഒരേസമയം ഒറ്റത്തവണയായി സ്വീകരിക്കുകയും ചെയ്യാം. അതിനാല്‍, ബജാജ് ഫിനാന്‍സ് എഫ്ഡിയിലൂടെ ഒരാള്‍ക്ക് സുരക്ഷയും മികച്ച സൌ കര്യവും ഒപ്പം സുനിശ്ചിതമായ വരുമാനവും ലഭിക്കുന്നു.

അനായാസമായി, ഏതാനും ക്ലിക്കുകളിലൂടെ, ഏതാനും മിനിറ്റ് കൊണ്ട് ഒരു ബജാജ് ഫിനാന്‍സ് ഓണ്‍ലൈന്‍ എഫ്ഡി യില്‍ നിങ്ങള്‍ക്ക് നിക്ഷേപം നടത്താം. സങ്കീര്‍ണ്ണമായ പേപ്പര്‍ ജോലികളുടെ ബുദ്ധിമുട്ടുകളോ നീണ്ട ക്യൂവിലെ കാത്ത്‌നില്‍പ്പോ ഇനിയില്ല.

kochi news
Advertisment