Advertisment

ബാലഭാസ്‌കറിന്റെ മരണം: കലാഭവന്‍ സോബിയുടെ നുണ പരിശോധന പൂര്‍ത്തിയായി; അപകടത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ പേര് പറഞ്ഞതായി സോബി; അറസ്റ്റ് എപ്പോള്‍ നടക്കുമെന്ന് മാത്രം അറിഞ്ഞാല്‍ മതിയെന്നും പ്രതികരണം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ കലാഭവൻ സോബിയെ സിബിഐ വീണ്ടു നുണ പരിശോധന നടത്തി. കൊച്ചിയിലെ സിബിഐ ഓഫീസിൽ വെച്ചാണ് നുണപരിശോധന നടന്നത്. ചെന്നൈയിലെയും ഡല്‍ഹിയിലെയും ഫൊറൻസിക് ലാബുകളിൽ നിന്നുമെത്തിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

അപകടത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ പേര് വിവരങ്ങൾ പറഞ്ഞതായി സോബി പറഞ്ഞു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധമുള്ളവരാണ് ഇവരെല്ലാം. സംശയിക്കുന്നവരുടെ ഫോട്ടോ പരിശോധിക്കുന്നതിനായി അടുത്തയാഴ്ച്ച സിബിഐ തന്നെ വീണ്ടും വിളിപ്പിച്ചിട്ടുണ്ടെന്ന് സോബി അറിയിച്ചു.

ബാലഭാസ്കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് ആവർത്തിച്ച കലാഭവൻ സോബി, പ്രതികളെ ഇനി എപ്പോൾ അറസ്റ്റ് ചെയ്യുമെന്ന് മാത്രം അറിയേണ്ടതുള്ളൂവെന്നും പറഞ്ഞു.

Advertisment