അപകടം ഉണ്ടായപ്പോള്‍ ഒരു സഹോദരനെപ്പോലെ കൂടെ നിന്നു , അതാണോ താന്‍ ചെയ്ത തെറ്റെന്ന് പ്രകാശ് തമ്പി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, June 12, 2019

കൊച്ചി: ബാലഭാസ്‌കറിന്റെ മരണം അപകടമരണം തന്നെയാണെന്നും അദ്ദേഹത്തിന്റെ മരണത്തിനു സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്നും പ്രകാശ് തമ്പി. ഇപ്പോള്‍ ഉണ്ടാക്കുന്നത് അനാവശ്യ വിവാദമാണെന്നും തമ്പി പറഞ്ഞു.

അപകടം ഉണ്ടായപ്പോള്‍ ഒരു സഹോദരനെപ്പോലെ കൂടെ നിന്നു. അതാണോ താന്‍ ചെയ്ത തെറ്റെന്ന് പ്രകാശ് തമ്പി ചോദിച്ചു. അപകടത്തില്‍ പെട്ട കാര്‍ ഓടിച്ചത് അര്‍ജുന്‍ ആണെന്നും പ്രകാശ് തമ്പി പറഞ്ഞു. ബാലഭാസ്‌കറിന്റെ മുന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആണ് പ്രകാശ് തമ്പി.

×