നെടുമ്പാശ്ശേരി അടച്ചപ്പോള്‍ യാത്രക്കാരെ ബാംഗ്ലൂരില്‍ ഇറക്കിവിട്ട് വിമാനക്കമ്പനികള്‍ കൈകഴുകി ? കുടുങ്ങി കിടക്കുന്നത് അറുന്നൂറോളം മലയാളികള്‍

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Wednesday, August 15, 2018

ബാംഗ്ലൂര്‍ : കനത്ത മഴ മൂലം നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന്‍ ബാംഗ്ലൂരില്‍ ഇറക്കിയ ഷാര്‍ജ , ദോഹ വിമാനങ്ങളില്‍ നിന്നുള്ള അറുന്നൂറോളം യാത്രക്കാര്‍ ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നു. ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ ബാംഗ്ലൂരില്‍ ഇറങ്ങിയ യാത്രക്കാരാണ് കേരളത്തിലേയ്ക്ക് പോകാന്‍ മാര്‍ഗമില്ലാതെ ഇവിടെ കുടുങ്ങി കിടക്കുന്നത്.

നെടുമ്പാശേരിയില്‍ ഇറക്കാതെ ബാംഗ്ലൂരില്‍ വിമാനമിറക്കാന്‍ തീരുമാനിച്ചപ്പോള്‍ യാത്രക്കാരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കാന്‍ ഏര്‍പ്പാടുണ്ടാക്കാം എന്ന് പറഞ്ഞ കമ്പനി അധികൃതര്‍ ബാംഗ്ലൂരില്‍ ഇവരെ ഇറക്കിയതോടെ കൈ മലര്‍ത്തുകയായിരുന്നു. എമിഗ്രേഷന്‍ കഴിഞ്ഞു ലാഗേജ് യാത്രക്കാര്‍ക്ക് നല്‍കിയ ശേഷമാണ് ഇനി തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല , നിങ്ങള്‍ എങ്ങനെയെങ്കിലും മടങ്ങിക്കൊള്ളുക എന്ന് വിമാനക്കമ്പനി അധികൃതര്‍ പറയുന്നത്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് കുടുങ്ങി കിടക്കുന്നത് . മഴയും വെള്ളപ്പൊക്കവും മൂലം കേരളത്തിലേയ്ക്കുള്ള റോഡുകള്‍ എല്ലാം അടഞ്ഞിരിക്കുകയാണ് .

×