Advertisment

ബാണാസുര സാഗര്‍ ഡാം ഇന്ന് തുറന്നേയ്ക്കും

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഡാമുകള്‍ തുറക്കാന്‍ സാധ്യതയുണ്ട്. വിവിധ ജില്ലകളിലായി ഇതുവരെ 18 ഡാമുകളാണ് തുറന്നിരിക്കുന്നത്. അതേസമയം ബാണാസുര ഡാമിലെ ജലനിരപ്പ് 773.9 മീറ്ററിലെത്തിയാല്‍ ഡാം തുറന്നുവിടേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള നേരത്തെ അറിയിച്ചിരുന്നു.

Advertisment

publive-image

ഡാമുകളിലെ ശരാശരി ജലനിരപ്പ് 34 ശതമാനമാണെന്നും വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് ഡാമുകളിലെ ജലനിരപ്പ് അവലോകനം ചെയ്യാന്‍ മന്ത്രി എം.എം.മണിയുടെ അധ്യക്ഷതയില്‍ വൈദ്യുതി ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നത്. വൈദ്യുതി ബോര്‍ഡിന്റെ 59 ഡാമുകല്‍ല്‍ 17 ഡാമുകള്‍ക്ക് മാത്രമാണ് ഗേറ്റുള്ളതെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള പറഞ്ഞു.

ഇതില്‍ ചെറിയ ഡാമുകള്‍ നിയന്ത്രിതമായ രീതിയില്‍ തുറന്നുവിട്ടിട്ടുണ്ട്. അഞ്ച് വലിയ ഡാമുകളില്‍ ബാണാസുര സാഗറില്‍ മാത്രമാണ് ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നിട്ടുള്ളത്. ഇതു 773.9 ലേക്ക് എത്തിയാല്‍ മുന്നറിയിപ്പുകള്‍ നല്‍കി ഡാം തുറക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിട്ടാലും ജലം ഉള്‍ക്കൊള്ളാന്‍ ഇടുക്കി ഡാമിനു കഴിയും. ഇടുക്കിയിലെ ജലനിരപ്പ് ഇപ്പോള്‍ 30 ശതമാനം മാത്രമാണ്. ഡാമുകള്‍ തുറന്നുവിടേണ്ടിവന്നാല്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കുമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു.

banasura dam
Advertisment