Advertisment

അനിഖയുടെ ഭർത്താവും കൊച്ചി ലഹരിമരുന്നു കേസിലെ വിചാരണത്തടവുകാരനായ നൈജീരിയക്കാരൻ ഒക്കാവോ കോളിൻസും അടുത്ത സുഹൃത്തുക്കൾ ! അനിഖ അറസ്റ്റിലായതോടെ ഭർത്താവ് ഒളിവിൽ

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

കൊച്ചി: ബെംഗളൂരുവില്‍ മയക്കുമരുന്നുമായി അറസ്റ്റിലായ അനിഖയുടെ ഭർത്താവും കൊച്ചി ലഹരിമരുന്നു കേസിലെ വിചാരണത്തടവുകാരനായ നൈജീരിയക്കാരൻ ഒക്കാവോ കോളിൻസും അടുത്ത സുഹൃത്തുക്കൾ. അനിഖ അറസ്റ്റിലായതോടെ ഭർത്താവ് ഒളിവിലാണ്.

Advertisment

publive-image

നൈജീരിയക്കാരായ ഇരുവരും ഗോവയിലെത്തിയതു 2014 ൽ. കടവന്ത്രയിലെ സ്വകാര്യ ഫ്ലാറ്റിലെ നിശാപാർട്ടിക്കിടയിൽ 2015 ജനുവരി 31നാണു നടൻ ഷൈൻ ടോം ചാക്കോ, രേഷ്മ രംഗസ്വാമി, ബ്ലസി സിൽവസ്റ്റർ, ടിൻസി ബാബു, സ്നേഹ ബാബു എന്നിവർ പൊലീസിന്റെ പിടിയിലാവുന്നത്.

രേഷ്മയുടെ മൊഴിയെ തുടർന്നാണു ഒക്കാവോയെ അറസ്റ്റ് ചെയ്തത്. ഗോവയിലുള്ള ഫ്രാങ്കോയാണു ലഹരി നൽകിയതെന്നായിരുന്നു മൊഴി. എന്നാൽ ഫ്രാങ്കോയെ കണ്ടെത്താൻ കഴിഞ്ഞില്ല. അന്വേഷണം വഴിതെറ്റിക്കാൻ ഒക്കാവോ സൃഷ്ടിച്ച സാങ്കൽപിക കഥാപാത്രമാണ് ഫ്രാങ്കോയെന്നായിരുന്നു പൊലീസിന്റെ അനുമാനം. എന്നാൽ ഫ്രാങ്കോ അറസ്റ്റിലായ അനിഖയുടെ ഭർത്താവാണോയെന്ന സംശയമാണ് ബലപ്പെടുന്നത്.

 

drug case
Advertisment