Advertisment

'പൊലീസുകാരെ കഴുത്തുമുറിച്ച് കൊല്ലൂ', പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് കലാപകാരികള്‍; ബംഗളൂരു സംഘര്‍ഷത്തില്‍ പൊലീസ് എഫ്‌ഐആര്‍

New Update

ബംഗളൂരു : ബംഗളൂരു സംഘര്‍ഷത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയെന്ന് പൊലീസ് എഫ്‌ഐആര്‍. 300 ഓളം പേര്‍ അടങ്ങുന്ന സംഘത്തിന് നേതൃത്വം നല്‍കിയത് അഞ്ചുപേരാണ്. ഡിജെ ഹള്ളി, കെജി ഹളളി പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് നീങ്ങിയ സംഘം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതായും എഫ്‌ഐആറിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

publive-image

കലാപത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന നടന്നതായുളള മന്ത്രി സി ടി രവിയുടെ ആരോപണത്തെ ശരിവെയ്ക്കുന്നതാണ് പൊലീസ് എഫ്‌ഐആര്‍. പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലാന്‍ ആവശ്യപ്പെട്ട് കൊണ്ടുളള പ്രകോപനപരമായ മുദ്രാവാക്യം സംഘം വിളിച്ചതായി എഫ്‌ഐആറില്‍ പറയുന്നു. പൊലീസുകാരെ കഴുത്തുമുറിച്ച് കൊല്ലാനാണ് ആവശ്യപ്പെട്ടത്.

പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് വന്ന 300ഓളം പേരടങ്ങുന്ന സംഘത്തെ നയിച്ചത് അഞ്ചുപേരാണ്. സോഷ്യല്‍മീഡിയയില്‍ വിദ്വേഷ കാര്‍ട്ടൂണ്‍ വന്ന് മണിക്കൂറുകള്‍ക്കകമാണ് അക്രമം അഴിച്ചുവിടാന്‍ ലക്ഷ്യമിട്ട് നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടിയത്. ആസൂത്രിതമായ ഗൂഡാലോചനയാണിതെന്നും എഫ്‌ഐആറില്‍ പറയുന്നു.

പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കാര്‍ട്ടൂണിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

പോസ്റ്റ് പുറത്തുവന്ന് ഒരു മണിക്കൂറിനകം ആയിരത്തോളം പേരാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്. 300 ഓളം വാഹനങ്ങളാണ് അഗ്‌നിക്കിരയാക്കിയത്. എംഎല്‍എയുടെ വീടിന് വരെ ആക്രമണം ഉണ്ടാകുന്ന സ്ഥിതിയുണ്ടായി.

bangalore riots
Advertisment