Advertisment

കൊവിഡ് 19 നെതിരായ ഗള്‍ഫ് രാജ്യങ്ങളുടെ പോരാട്ടത്തിന് പിന്തുണയുമായി ബംഗ്ലാദേശ് സൈന്യത്തിലെ മെഡിക്കല്‍ ടീം കുവൈറ്റില്‍

New Update

കുവൈറ്റ്: കൊവിഡ് 19 നെതിരായ ഗള്‍ഫ് രാജ്യങ്ങളുടെ പോരാട്ടത്തിന് പിന്തുണയുമായി ബംഗ്ലാദേശ് സൈന്യത്തിലെ മെഡിക്കല്‍ ടീം കുവൈറ്റിലെത്തി. ഇരു രാജ്യങ്ങളും തമ്മില്‍ സൈനിക സഹകരണം ഉള്‍പ്പെടെ ദീര്‍ഘകാലമായി ബന്ധം നിലനിര്‍ത്തുന്നുണ്ടെന്ന് കുവൈറ്റിലെ ബംഗ്ലാദേശ് അംബാസിഡര്‍ എംഡി ആഷികുസ്സമാൻ കൂട്ടിച്ചേർത്തു.

Advertisment

publive-image

സദ്ദാം ഹുസൈന്റെ 1990 ലെ അധിനിവേശത്തിൽ നിന്ന് കുവൈത്തിനെ മോചിപ്പിച്ച യുഎസ് നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര സൈനിക സഖ്യത്തില്‍ ബംഗ്ലാദേശു ഉള്‍പ്പെട്ടിരുന്നുവെന്ന്‌ ബംഗ്ലാദേശ് സൈന്യത്തിന്റെ 49-ാം വാർഷികം ആഘോഷിക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് ആഷികുസ്സമാൻ പറഞ്ഞു.

സദ്ദാമിന്റെ സൈന്യവുമായുള്ള യുദ്ധത്തില്‍ 1991 മുതൽ 1993 വരെയുള്ള കാലയളവിൽ പതിമൂന്ന് ബംഗ്ലാദേശ് സൈനികർ കൊല്ലപ്പെട്ടു. കൊറോണ വൈറസ് ആശങ്കകൾ കാരണം ബംഗ്ലാദേശ് എംബസിയിൽ നടന്ന ചടങ്ങ് ഉദ്യോഗസ്ഥർക്ക് മാത്രമായി പരിമിതപ്പെടുത്തി.

kuwait kuwait latest
Advertisment