Advertisment

ബാംഗ്ലൂരില്‍ നടന്‍ പ്രകാശ് രാജ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമോ ? കോണ്‍ഗ്രസിന്‍റെ യുവതാരം റിസ്വാന്‍ അര്‍ഷാദിന്‍റെ സ്വന്തം മണ്ഡലം വിട്ടുനല്‍കി മോഡി വിരുദ്ധനായ പ്രകാശ് രാജിനെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ ? തെരഞ്ഞെടുപ്പിന് മുന്‍പേ ശ്രദ്ധേയമായി ബാംഗ്ലൂര്‍ സെന്‍ട്രല്‍ !

author-image
കൈതയ്ക്കന്‍
Updated On
New Update

ബാംഗ്ലൂര്‍:  ഭരത് അവാര്‍ഡ് ജേതാവായ നടന്‍ പ്രകാശ് രാജിന്റെ രാഷ്ട്രീയ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്ന മണ്ഡലമാണ് ഇത്തവണ ബാംഗ്ലൂര്‍ സെന്‍ട്രല്‍. സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഇവിടെ മത്സരിക്കുമെന്നാണ് പ്രകാശ് രാജ് പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ പിന്തുണ നേടാനും അദ്ദേഹം ശ്രമം ആരംഭിച്ചു.

Advertisment

publive-image

നിലവില്‍ ഇടത് പക്ഷത്തിന്റെ പിന്തുണയാണ് പ്രകാശ് രാജിനുള്ളത്.  ഇടതിന് ഇവിടെ നാമമാത്രമായ സാന്നിധ്യം മാത്രമാണുള്ളത്. അതേസമയം, കോണ്‍ഗ്രസിന് നിലവില്‍ അനുകൂല സാഹചര്യമാണ് മണ്ഡലത്തിലുള്ളത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ റിസ്വാന്‍ അര്‍ഷാദ് കഴിഞ്ഞ തവണ മത്സരിച്ച മണ്ഡലമാണിത്.

നിലവില്‍ റിസ്വാന്‍ ഇപ്പോള്‍ മണ്ഡലത്തില്‍ സജീവവുമാണ്.  അതിനാല്‍ തന്നെ പ്രകാശ്‌ രാജിനെ ഇവിടെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരും.

publive-image

റിസ്വാന്‍ അര്‍ഷാദ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാംഗ്ലൂര്‍ സെന്‍ട്രലിലെ 8 ല്‍ 5 സീറ്റുകളിലും കോണ്‍ഗ്രസ് ആണ് വിജയിച്ചത്.  സര്വാഗ്ന നഗര്‍, ശിവാജി നഗര്‍, ശാന്തി നഗര്‍, ഗാന്ധി നഗര്‍, ചാമരാജപേട്ട എന്നിവയാണ് കോണ്‍ഗ്രസ് വിജയിച്ച നിയമസഭാ മണ്ഡലങ്ങള്‍. സി വി രാമന്‍ നഗര്‍, രാജാജി നഗര്‍, മഹാദേവ പുര എന്നിവയാണ് ബി ജെ പി വിജയിച്ച മണ്ഡലങ്ങള്‍.

publive-image

ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഇവിടെ സാധ്യത നിലനില്‍ക്കെ പുറത്തുനിന്നൊരാളെ പിന്തുണയ്ക്കുക എളുപ്പമല്ല. അതേസമയം, പ്രകാശ് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ ബാംഗ്ലൂര്‍ സെന്‍ട്രലില്‍ അദ്ദേഹം തന്നെ സ്ഥാനാര്‍ഥി ആകുകയും ചെയ്യുമെന്നുറപ്പാണ്. ജെ ഡി എസിന് മണ്ഡലത്തില്‍ ഇരുപതിനായിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസിന്‍റെയോ ബിജെപിയുടെയോ പിന്തുണയില്ലാതെ പ്രകാശ് രാജിന് ഇവിടെ വിജയം സാധ്യമല്ല.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കടുത്ത വിമര്‍ശകനായ പ്രകാശ് രാജിനു ബിജെപിയോട് എതിര്‍പ്പാണ്. അങ്ങനുള്ള പ്രകാശ് രാജ് ഈ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് തന്നെ കോണ്‍ഗ്രസിനെ ലക്‌ഷ്യം വച്ചാണെന്ന വിലയിരുത്തല്‍ ശക്തമാണ്.

publive-image

അങ്ങനെയെങ്കില്‍ നിലവില്‍ എം എല്‍ സി ആയ റിസ്വാന്‍ അര്‍ഷാദിനെ കോണ്‍ഗ്രസ് മറ്റൊരു മണ്ഡലത്തിലേക്ക് നിയോഗിച്ചേക്കും. രാഹുല്‍ ഗാന്ധിയുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന യുവനേതാക്കളില്‍ പ്രമുഖനാണ് റിസ്വാന്‍.

publive-image

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ വോട്ടിംഗ് നിലവാരം

കര്‍ണ്ണാടകയില്‍ നിന്നും രാഹുല്‍ ടീമിന്‍റെ ഭാഗമായി കേന്ദ്രമന്ത്രിസഭയിലേയ്ക്ക് പോലും സാധ്യതയുള്ള നേതാവാണ്‌ റിസ്വാന്‍ . പ്രകാശ് രാജ് സെന്‍ട്രലില്‍ സ്ഥാനാര്‍ഥി ആയാലും റിസ്വാനെ സുരക്ഷിതമായ മറ്റൊരു മണ്ഡലത്തില്‍ മത്സരിപ്പിക്കാനാകും കോണ്‍ഗ്രസ് നീക്കം .

election 19 karnnataka
Advertisment