കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് തട്ടിപ്പ്; മൂന്ന് മലയാളികളടക്കം ഏഴ് പേർ പിടിയിൽ

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Saturday, January 16, 2021

ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ ഏഴംഗ സംഘം പിടിയിൽ. മൂന്ന് മലയാളികളടക്കമാണ് കർണാടകത്തിൽ അറസ്റ്റിലായത്. മുസ്തഫ, കുഞ്ഞിരാമൻ, മുഹമ്മദ് ഷാഫി എന്നിവരാണ് സംഘത്തിലുള്ള മലയാളികൾ.

ഇന്‍കം ടാക്സ് പിടിച്ചെടുത്ത സ്വർണം കുറഞ്ഞ വിലയ്ക്ക് നൽകാം എന്ന് പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ഇന്‍കം ടാക്സ് ഐഡി കാർഡ്, 15 ലക്ഷം രൂപ, സ്വർണ ബിസ്കറ്റ് എന്നിവ സംഘത്തിന്‍റെ പക്കല്‍ നിന്നും പിടിച്ചെടുത്തു.

×