Advertisment

ബാംഗ്ലൂരില്‍ ഇനി അനങ്ങിയാല്‍ ക്യാമറയില്‍ പതിയും. ഓരോ 100 മീറ്റര്‍ കൂടുമ്പോഴും ഒരു ക്യാമറ. ആകെ സ്ഥാപിക്കുന്നത് 1.4 ലക്ഷം  സിസിടിവി ക്യാമറകള്‍

New Update

publive-image

Advertisment

ബാംഗ്ലൂര്‍ : മേഖലയില്‍ അക്രമ സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഓരോ 100 മീറ്റര്‍ കൂടുമ്പോഴും ഒരു ക്യാമറ എന്ന അനുപതത്തില്‍ നഗരത്തിലെ പ്രധാന പാതകളില്‍ 1.4 ലക്ഷം  സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.

14,000 കിലോമീറ്റര്‍ ദൈര്‍ഘമുള്ള റോഡുകളുണ്ടെന്നാണ് കണക്ക്. ബെംഗളൂരു കോര്‍പ്പറേഷന്റെ കീഴിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ നഗരത്തില്‍ സ്ഥാപിക്കാനിരുന്ന ക്യാമറകള്‍ക്ക് പുറമെയാണിത്.

കേന്ദ്രീകൃത സംവിധാനത്തിലൂടെ ക്യാമറാദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള ചുമതല പോലീസിനാണുള്ളത്. ഇതിന്‍റെ ചിലവിനായി  150 കോടി മാറ്റിവെച്ചിട്ടുണ്ട്.

ക്യാമറകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ അഗ്നിശമനസേന, ആംബുലന്‍സ്, ദ്രതകര്‍മ്മസേന എന്നിവയുടെ പ്രതിനിധികളും കണ്‍ട്രോള്‍ റൂമിലുണ്ടാകണമെന്നാണ് നിര്‍ദ്ദേശം.

കഴിഞ്ഞ പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി ബന്ധപ്പെട്ട നടന്ന അനിഷ്ടസംഭവങ്ങലെത്തുടര്‍ന്ന് തുടങ്ങിയ സേഫ് സിറ്റി പദ്ധതിയില്‍ പെടുത്തിയാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.

accident cctv Bangalore
Advertisment