Advertisment

കേരള ബാങ്കിന്റെ പ്രാഥമിക സഹകരണ സംഘങ്ങളോടുള്ള അവഗണയ്‌ക്കെതിരെ ജീവനക്കാർ ഇടുക്കിയിലുള്ള കേരള ബാങ്ക് ഹെഡ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി

New Update

publive-image

Advertisment

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ ജീവനക്കാർ ഇടുക്കിയിലുള്ള കേരള ബാങ്ക് ഹെഡ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉൽഘാടനം ചെയ്യുന്നു

ഇടുക്കി: കേരളത്തിലെ സഹകരണ മേഖലയെയും ജീവനക്കാരെയും ദോഷകരമായി ബാധിക്കുന്ന കേരള ബാങ്കിന്റെ നയങ്ങൾക്കെതിരെ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ ജീവനക്കാർ ധർണ്ണ നടത്തി.

ഇടുക്കിയിലുള്ള കേരള ബാങ്ക് ഹെഡ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉൽഘാടനം ചെയ്തു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.

എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബിജു മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എബ്രഹാം കുര്യാക്കോസ്, സംസ്ഥാന നേതാക്കളായ ഷാജി മാത്യു, ബെന്നി മാത്യു, എ.ഡി ജോളി, താലൂക്ക് പ്രെസിഡന്റുമാർ, സെക്രട്ടറിമാർ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രൈമറി സംഘങ്ങളിൽ നിന്നും വാങ്ങുന്ന അന്യായമായ സർവീസ് ചാർജുകൾ നിർത്തലാക്കുക

പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന് പലിശ കുറച്ച നടപടി പിൻവലിക്കുക, 8 .5 ശതമാനം പലിശ പുനഃസ്ഥാപിക്കുക, സംഘങ്ങൾ പലിശ രഹിതമായി അംഗങ്ങൾക്ക് നൽകുന്ന കെസിസി വായ്പ്പയ്ക്ക് കേരള ബാങ്ക് മുൻ‌കൂർ പലിശ ഈടാക്കുന്നത് അവസാനിപ്പിക്കുക, സംഘങ്ങളുടെ നിക്ഷേപങ്ങൾക്ക് ട്രെഷറി നിരക്കിനേക്കാൾ ഉയർന്ന പലിശ നൽകുക, സഹകരണ ജീവനക്കാർക്ക് ജില്ലാ സഹകരണ ബാങ്കിൽ ഉണ്ടായിരുന്ന 50 ശതമാനം തൊഴിൽ സംവരണം കേരള ബാങ്കിലും നൽകുക, സിആർ - എആറിന് വേണ്ടി പ്രാഥമിക സംഘങ്ങളിൽ നിന്നും പിരി ച്ചെടുത്ത ഓഹരികൾക്ക് ന്യായമായ ലാഭ വിഹിതം നൽകുകയോ അല്ലാത്തപക്ഷം ഓഹരികൾ തിരിച്ചു വാങ്ങാൻ അനുവദിക്കുകയോ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സഹകരണ ജീവനക്കാർ സമരം നടത്തിയത്.

idukki news
Advertisment