Advertisment

പുറത്ത് വരുന്ന കണക്കുകൾ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയല്ല ; എസ്ബിഐ ഉൾപ്പടെയുള്ള ബാങ്കുകളിൽ വായ്​പ നൽകാനായി ആവശ്യത്തിന്​ മൂലധനമുണ്ടെന്ന് എസ്ബിഐ ചെയർമാൻ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി: സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന കണക്കുകൾ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയല്ലെന്ന് എസ്ബിഐ ചെയർമാൻ രജ്നീഷ് കുമാർ. എസ്ബിഐ ഉൾപ്പടെയുള്ള ബാങ്കുകളിൽ വായ്​പ നൽകാനായി ആവശ്യത്തിന്​ മൂലധനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

ജനങ്ങൾ ഇപ്പോൾ ഒല, ഉബർ പോലുള്ള ടാക്​സി സർവീസുകൾക്കാണ്​ പ്രാധാന്യം നൽകുന്നത്​. ആഗോളതലത്തിൽ തന്നെ വാഹനം വാങ്ങുന്നതിന് ജനങ്ങൾക്ക്​ ഇടയിൽ ബുദ്ധിമുട്ടുണ്ട്​. വിൽപനയും കുറയുകാണ്​. ഇതൊരു ഗ്ലോബൽ ട്രെൻഡാണ്, ഈ സ്ഥിതി തന്നെയാണ്​ നിലവിൽ ഇന്ത്യയിൽ ഉള്ളതെന്നും രജ്നീഷ് കുമാർ പറഞ്ഞു.

ഇന്ത്യയും ആഗോളസമ്പദ്​വ്യവസ്ഥയുടെ ഭാഗമാണ്​. അതുകൊണ്ട്​ തന്നെ ആഗോളപരമായ പ്രശ്​നങ്ങൾ രാജ്യത്തെയും ബാധിക്കും, അതിൽ നിന്ന് മാറി നിൽക്കാൻ രാജ്യത്തിന് മാത്രമായി സാധിക്കില്ല. രാജ്യത്തെ​ സമ്പദ്​വ്യവസ്ഥയേയും ബാധിക്കും. ഇതാണ്​ ഇപ്പോഴുള്ള സ്ഥിതിക്ക്​ കാരണമെന്നും രജനീഷ്​ കുമാർ വ്യക്​തമാക്കി.

Advertisment