Advertisment

കുവൈറ്റില്‍ ഓപ്പണ്‍ ഏരിയകളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെ ജോലി അനുവദിക്കില്ല

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: തുറന്ന സ്ഥലങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെ തൊഴില്‍ അനുവദിക്കില്ലെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. ഓഗസ്റ്റ് അവസാനം വരെയായിരിക്കും ഈ നിയന്ത്രണം നടപ്പാക്കുക.

മൂന്നുമാസ കാലയളവില്‍ ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് അറിയാന്‍ അപ്രതീക്ഷിത പരിശോധനകള്‍ നടത്തുമെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അതോറ്റിറ്റിയുടെ ജനറല്‍ ഡയറക്ടറായ അഹ്മദ് അല്‍ മൂസ പറഞ്ഞു.

ഈ വര്‍ഷം പ്രതികൂല കാലാവസ്ഥയില്‍ ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും കഠിനമായ ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment