Advertisment

തമിഴ്‌നാട് രാജ്ഭവനിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കോവിഡ്; ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് നിരീക്ഷണത്തില്‍

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: തമിഴ്‌നാട് രാജ്ഭവനിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് നിരീക്ഷണത്തില്‍. ഗവര്‍ണറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് രാജ്ഭവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Advertisment

publive-image

ചെന്നൈയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി കഴിഞ്ഞാഴ്ച രാജ്ഭവനില്‍ ജീവനക്കാരുടെ ഇടയില്‍ പരിശോധന നടത്തിയിരുന്നു. 38 ജീവനക്കാരുടെ ഇടയിലാണ് പരിശോധന നടത്തിയത്.

ഇതില്‍ 35 പേരുടെ പരിശോധനാഫലവും നെഗറ്റീവായിരുന്നു. രോഗം സ്ഥിരീകരിച്ച മൂന്ന് പേര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പുറമേ മൂന്ന് പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നിരീക്ഷണത്തില്‍ പോകാന്‍ ഗവര്‍ണര്‍ തീരുമാനിച്ചത്.

covid 19 banwarilal purohith
Advertisment