Advertisment

ബാര്‍ക്കോഴ കേസ്; ബിജു രമേശിന് വക്കീല്‍ നോട്ടീസ് അയച്ച്‌ രമേശ് ചെന്നിത്തല

New Update

തിരുവനന്തപുരം: തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്‌താവന നടത്തിയ ബിജു രമേശ് അത് പിന്‍വലിച്ച്‌ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചു.

Advertisment

publive-image

മുന്‍ പോസിക്യൂഷന്‍ ജനറല്‍ അഡ്വ ടി അസഫ് അലി വഴിയാണ് നോട്ടീസ് നല്‍കിയത്. അമ്പത് വര്‍ഷമായി നിസ്വാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിവരുന്ന ഒരാളാണ് താനെന്ന് വക്കീല്‍ നോട്ടീസില്‍ പ്രതിപക്ഷ നേതാവ് വ്യക്തമാക്കുന്നു.

ബിജു രമേശിന്റെ വാസ്‌തവ വിരുദ്ധമായ പ്രസ്‌താവന ഉണ്ടാക്കിയ മാനഹാനിയുടെ വില തിട്ടപ്പെടുത്താവുന്നതിലും അപ്പുറത്താണ്. ആയതിനാല്‍ പ്രസ്‌തുത പരാമര്‍ശങ്ങള്‍ പിന്‍വലിച്ച്‌ മാപ്പു പറഞ്ഞില്ലെങ്കില്‍ സിവില്‍ ആയും ക്രിമനലായും കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു.

ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് നല്‍കിയ 164 മൊഴിക്കൊപ്പം ഹാജരാക്കിയ സി ഡിയിലും തനിക്കെതിരെ ഇത്തരത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശം ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ബിജു രമേശ് സമര്‍പ്പിച്ച ഈ സി ഡി വ്യാജമെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ബിജു രമേശ് ഇപ്പോള്‍ നടത്തിയിരിക്കുന്ന പ്രസ്‌താ‌വന അപകീര്‍ത്തികരമാണ്. ഈ പ്രസ്‌താവന പൂര്‍ണമായും പിന്‍വലിച്ച്‌ മാപ്പു പറയണമെന്നാണ് വക്കീല്‍ നോട്ടീസില്‍ ചെന്നിത്തലയുടെ ആവശ്യം.

bar bibery case chennithala
Advertisment