New Update
കൊച്ചിയിലെ ബാറുകളില്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. ലൈസന്‍സിന് വിരുദ്ധമായി റസ്റ്റോറന്റുകളിലും മദ്യം വിളമ്പിയ രണ്ടു ബാറുകള്‍ക്കെതിരെ എക്സൈസ് നടപടിയെടുത്തു.
എറണാകുളം കലൂരിലെ ലാന്‍ഡ് മാര്‍ക്ക്, ഇടശേരി മാന്‍ഷന്‍ ബാറുകള്‍ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. പരിശോധനയില്‍ രണ്ടു ബാറുകളിലും ലൈസന്‍സിന് വിരുദ്ധമായി മദ്യം വിളമ്പുന്നതായി കണ്ടെത്തി.
ബാര്‍ ഉടമകളടക്കം പത്ത് പേര്‍ക്കെതിരെയാണ് എക്‌സൈസ് നടപടിയെടുത്തത്. ബാര്‍ ലൈസന്‍സിന്റെ മറവില്‍ റസ്റ്റോറന്റുകളിലും പ്രത്യേകം കൗണ്ടറുകള്‍ ഉണ്ടാക്കി മദ്യം വിളമ്പുകയായിരുന്നു. റസ്റ്റോറന്റുകളില്‍ മദ്യം വിളമ്പാന്‍ അനുവാദമുണ്ടെങ്കിലും ഭക്ഷണം ഉണ്ടായിരുന്നില്ല. ബാര്‍ പോലെ തുല്യമായി മദ്യം മാത്രമായിരുന്നു വില്‍പ്പന.