Advertisment

മന്‍മോഹന്‍ സിങ് നിര്‍വികാരനും സത്യസന്ധനുമായ വ്യക്തി; രാഹുല്‍ പാഠ്യേതര കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കി അധ്യാപകന്റെ മതിപ്പ് നേടാന്‍ തീവ്രമായി ആഗ്രഹിക്കുന്ന വ്യക്തി; ബരാക് ഒബാമ

New Update

വാഷിങ്ടൻ∙ മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ പുതിയ രാഷ്ട്രീയ ഓർമക്കുറിപ്പിൽ കോൺഗ്രസ് നേതവ് രാഹുൽ ഗാന്ധി, മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് എന്നിവരെ കുറിച്ച് പരാമർശം. ‘എ പ്രോമിസ് ലാൻഡ്’ എന്ന പുസ്തകത്തിലാണ് നിരവധി നേതാക്കൾക്കൊപ്പം ഇരുവരെയും ഒബാമ പരാമർശിക്കുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

Advertisment

publive-image

നിർവികാരനും സത്യസന്ധനുമായ വ്യക്തിയാണ് മൻമോഹൻ സിങ് എന്നാണ് ഒബാമ തന്റെ പുസ്തകത്തിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ച് വിശേഷിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. യാതൊരു പരിഭ്രമമോ ഒരു വിഷയത്തോട് കൂടുതൽ അഭിനിവേശമോ ഇല്ലാത്ത ആളായാണ് രാഹുലിനെ ഒബാമ വിശേഷിപ്പിച്ചിരിക്കുന്നത്.

‘പാഠ്യേതര കാര്യങ്ങളെല്ലാം പൂർത്തിയാക്കി അധ്യാപകന്റെ മതിപ്പ് നേടാൻ തീവ്രമായി ആഗ്രഹിക്കുന്ന വ്യക്തി, എന്നാൽ ആ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത ഒരു വിദ്യാർഥി’യെപ്പോലെയാണ് രാഹുലെന്നാണ് ഒബാമ പറയുന്നത്.

ഒബാമ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നു മൻമോഹൻ സിങ്. രാഹുൽ ഗാന്ധി ആ സമയത്ത് കോൺഗ്രസിന്റെ ഉപാധ്യക്ഷനും. 2009 ഡിസംബറിൽ ഒബാമ ഇന്ത്യ സന്ദർശിച്ചപ്പോൾ രാഹുൽ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. 2015ൽ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായിരുന്നു ഒബാമ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ‘മൻ കി ബാത്തി’ലും പങ്കെടുത്തിരുന്നു.

rahul gandhi barak obama
Advertisment