Advertisment

ഒബാമയുടെ ജേഴ്‌സി ലേലത്തിൽ വിറ്റത് റിക്കാർഡ് വിലയ്ക്ക് ! 1 കോടി 40 ലക്ഷം രൂപയ്ക്ക് ...

New Update

publive-image

Advertisment

ഇന്നേക്ക് ഏകദേശം 40 വർഷം മുൻപ് മുൻ അമേരിക്കൻ പ്രസിഡണ്ട് ബരാക്ക് ഒബാമ തൻ്റെ ഹൈസ്‌കൂൾ പഠനകാലത്ത് ഒരു ബാസ്‌ക്കറ്റ് ബോൾ മത്സരത്തിനിടെ ധരിച്ചിരുന്ന ജേഴ്‌സി, ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബെവർലി ഹിൽസ്, കാലിഫോർണിയ (Beverly Hills, California) യിൽ നടന്ന Julien's Auctions ൽ 192,000 അമേരിക്കൻ ഡോളറിനാണ് (ഏകദേശം 1 കോടി 40 ലക്ഷം രൂപ) വിൽക്കപ്പെട്ടത്.

ഒബാമ അമേരിക്കയിലെ ഹവായ് ലുള്ള പുനാഹോ സ്കൂളില്‍ (Punahou School) ഹൈസ്‌കൂൾ പഠനകാലത്ത് 1978-1979 സീസണിലാണ് വെളുത്ത നിറമുള്ള ഈ 23 -ാം നമ്പർ ജേഴ്‌സി ധരിച്ചു മത്സരത്തിൽ പങ്കെടുത്തത്.

ലേലത്തിൽ ഒബാമയുടെ ജേഴ്‌സിക്കൊപ്പം മൈക്കിൾ ജോർദാൻ, എന്‍എഫ്എല്‍ താരം കോളിൻ കപെർണിക് (Colin Kaepernick) എന്നിവരുടെ ജേർസികളും ലേലം ചെയ്യപ്പെട്ടുവെങ്കിലും ഒബായുടെ ലേലത്തുക മറികടക്കാനവർക്കായില്ല.

publive-image

കഴിഞ്ഞവർഷം ഒബാമയുടെ മറ്റൊരു ബാസ്‌കറ്റ്‌ബോൾ ജേഴ്‌സി 85,95,300 ഡോളറിനായിരുന്നു (1 കോടി 20 ലക്ഷം രൂപ) ലേലത്തിൽപ്പോയത്.

ഒബാമ അറിയപ്പെടുന്ന ഒരു ബാസ്‌കറ്റ്ബോൾ കളിക്കാരനാണ്. അദ്ദേഹം പ്രസിഡണ്ടായിരുന്ന സമയത്ത് വൈറ്റ് ഹൗസിൽ സ്റ്റാഫും സെലിബ്രിറ്റികളും അതിഥികളുമൊത്ത് സ്ഥിരമായി ബാസ്‌കറ്റ്ബോൾ കളിക്കുമാ യിരുന്നു.

 

us news
Advertisment