Advertisment

ബാര്‍ബറെ കത്രിക കൊണ്ട് മാരകമായി കുത്തി പരിക്കേല്‍പിച്ച സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

New Update

പയ്യന്നൂര്‍: ബാര്‍ബറെ കത്രിക കൊണ്ട് മാരകമായി കുത്തി പരിക്കേല്‍പിച്ച സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ബിലാസ്പൂര്‍ ടായാനയിലെ ലാന്‍ഷയുടെ മകന്‍ ഗില്‍പേഷ് അലിയെ (22) കുത്തി പരിക്കേല്‍പിച്ച കേസിലാണ് സഹപ്രവര്‍ത്തകന്‍ ഉത്തര്‍പ്രദേശ് രാംപൂരിലെ ഷെരീഫ്ഷാ(22) അറസ്റ്റിലായത്.

Advertisment

publive-image

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. വെള്ളൂര്‍ കൊട്ടണച്ചേരി ക്ഷേത്രത്തിന് സമീപത്തെ വാടക മുറിയില്‍ കയറിയ പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കത്രികകൊണ്ട് കുത്തിയതെന്നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗില്‍പേഷ് അലിയുടെ പരാതി.

വയറ്റിലും നെഞ്ചിലും കൈക്കും കുത്തേറ്റ നിലയില്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെത്തിച്ച ഇയാളെ പരിശോധിച്ച ഡോക്ടര്‍ മാരകമായ കുത്ത്കണ്ട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് വെള്ളൂരിലെ താമസ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Advertisment