സ്പാനിഷ് പഠിക്കാം എന്നുവെച്ച് ബാഴ്‌സലോണയില്‍ ചെന്നപ്പോള്‍ അവിടെയും സ്വാമിയേ അയ്യപ്പോ..മലയാളം മുട്ടിട്ടു നടക്കാന്‍ മേലാ’

സ്പോര്‍ട്സ് ഡസ്ക്
Thursday, January 11, 2018

ബാഴ്‌സലോണ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ ശരണംവിളിയുടെ താളത്തിലുള്ള സംഗീതം. ലിവര്‍പൂളില്‍ നിന്ന് ബാഴ്‌സയിലെത്തിയ ഫിലിപ്പ് കുട്ടിഞ്ഞോയെ സ്വാഗതം ചെയ്താണ് ബാഴ്‌സ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ശരണംവിളി കേട്ടതോടെ മലയാളികള്‍ വീഡിയോക്ക് താഴെ രസകരമായ കമന്റുകളുമായെത്തി. കുട്ടിഞ്ഞോയെ അയ്യപ്പനായി ചിലര്‍ കണ്ടപ്പോള്‍ വീഡിയോയുടെ എഡിറ്റര്‍ മലയാളിയായിരിക്കുമെന്നാണ് മറ്റു ചിലരുടെ സംശയം.

‘സ്പാനിഷ് പഠിക്കാം എന്നുവെച്ച് ബാഴ്‌സലോണയില്‍ ചെന്നപ്പോള്‍ അവിടെയും സ്വാമിയേ അയ്യപ്പോ..മലയാളം മുട്ടിട്ടു നടക്കാന്‍ മേലാ’ എന്നാണ് മറ്റൊരു ആരാധകന്റെ രസകരമായ കമന്റ്. കുട്ടിഞ്ഞോ ബാഴ്‌സയിലെത്തിയാല്‍ ശബരിമലക്ക് പോകാമെന്ന് നേര്‍ച്ചയുണ്ടായിരുന്നുവെന്നും ആരാധകര്‍ പറയുന്നു.

 

×