Advertisment

ജിദ്ദയിൽ കൊറോണാ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരണപ്പെട്ടു

New Update

ജിദ്ദ: മറ്റൊരു മലയാളി കൂടി ജിദ്ദയിൽ കൊറോണ ബാധിച്ച് മരണപ്പെട്ടു. കണ്ണൂര്‍ നാലാം പിടിക സ്വദേശി പന്നിയങ്കണ്ടി പുതിയപുരയില്‍ ബഷീര്‍ അഹമ്മദ് (48) ആണ് ചൊവാഴ്ച മരിച്ചത്. കഴിഞ്ഞ പത്ത് ദിവസങ്ങളായി ജിദ്ദയിലെ ഒരാശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേർഴ്‌സിറ്റി ആശുപത്രിയിലായിരുന്നു കൊറോണ ബാധിച്ച് ബഷീർ അഹമ്മദ് ചികിത്സയിൽ കഴിഞ്ഞിരുന്നത്.

publive-image

പരേതനായ എന്‍ പി അഹമ്മദ് - പി പി മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: കെ എന്‍ നുബ്ഷ, മക്കള്‍: ഷിറാസ് അഹമ്മദ്, ഷെസ്‌നി മറിയം. ഇരുപത് വര്‍ഷത്തിലേറെയായി ജിദ്ദയിലുള്ള ബഷീര്‍ അഹമ്മദ് ടാക്‌സി ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്.

Advertisment