Advertisment

ബഷീർ കുടുംബ സഹായ സമിതി രൂപികരിച്ചു.

author-image
admin
New Update

റിയാദ് : കഴിഞ്ഞ ആഴ്ച്ച ദമാമിലെ അബ്‌കൈക്കിൽ വെച്ച് വാഹനാപകടത്തിൽ മരണപ്പെട്ട റിയാദിലെ ഫുട്ബോൾ കാളികാരനായിരുന്ന ബഷീറിന്റെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന്റെ കിഴിൽ ബഷീർ സഹായ സമിതി രൂപികരിച്ചു.

Advertisment

publive-image

പതിനെട്ടു വർഷകാലം പ്രവാസ ജീവിതം നയിച്ച ബഷീറിനു രണ്ട് പെൺകുട്ടികളും ഒരാണ്കുട്ടിയുമാണുള്ളത്. സ്വന്തമായി ഒരു വീട് വെക്കാൻ ഇതുവരെ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ബഷീറിന്റെ സഹോദരൻ ഒരു വര്ഷം മുൻപാണ് റിയാദിൽ കെട്ടിടത്തിന് മുകളിൽ നിന്ന് മരിച്ചത്. നിരാലംബരായ ബഷീറിന്റെ കുടുംബത്തെ സഹായിക്കുന്നതിന് റിയാദ് പൊതു സമൂഹത്തിലെ നല്ലവരായ  പ്രവാസികളുടെ എല്ലാ സഹായ സഹകരണങ്ങളും അഭ്യർത്ഥിക്കുന്നു.

റിഫ പ്രസിഡണ്ട് ബഷീർ ചേലമ്പ്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റിഫ രക്ഷാധികാരികളായ ശകീബ് കൊളക്കാടൻ ചെയർമാനും, അബ്ദുല്ല വല്ലാഞ്ചിറ ജന. കൺവീനർ ആയിട്ടുള്ള കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. രക്ഷാധികാരി അലവി ഹാജി റിഫ പസിഡന്റ്റ് ബഷീർ ചേലമ്പ്രക്ക് ആദ്യ ഫണ്ട് നൽകി ഉത്‌ഘാടനം നിർവഹിച്ചു.

വൈസ് ചെയർമാൻമാരായി നൗഷാദ് കോർമത്ത്, നാസർ കാരന്തൂർ, അലവി ഹാജി, കമ്മു ചെമ്മാട് ജോയിന്റ് കൺവീനർ ബഷീർ കാരന്തൂർ, മുസ്തഫ കവ്വായി, മുജീബ് ഉപ്പട ഖജാൻജി നബീൽ പാഴൂർ,

പ്രവർത്തക സമിതി അംഗങ്ങളായി ശരീഫ് കാളികാവ്, നവാസ് കണ്ണൂർ, സൈഫ് കരുളായി, ശകീൽ തിരൂർക്കാട്, കരീം മഞ്ചേരി, ജുനൈസ് വാഴക്കാട്, ബാബു മഞ്ചേരി, അലിക്ക, നാസർ മാവൂർ, ഫൈസൽ പാഴൂർ, സിദ്ധിക്ക് തിരൂർ, നവാസ് സുലൈ, ഹുസൈർ, ഷംസു കാസര്കോട്, ഹംസ കോയ, അബ്ദുല്ല ലാന്റേൺ, മുനീർ കുനിയിൽ, അസീസ് മാവൂർ, കോയ ഷിഫാ സോക്കർ,ഷമീജ്, ജുനൈസ് വാഴക്കാട്, അബ്ദുല്ല കോയ, ഹസ്സൻ പി.ടി, നൗഷാദ് ഒബായാർ, തുടങ്ങിയവരെ തിരഞ്ഞെടുത്തു.

അനുശോചന യോഗം ചേർന്നു .

ബഷീറിന്റെ മരണത്തിൽ റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സമൂഹത്തിലെ വിവിധ തുറകളിൽ പെട്ട പ്രമുഖർ പങ്കെടുത്തു. ഷിഫാ അൽ ജസീറ ആഡിറ്റോറിയത്തിൽ റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ നേത്രത്വത്തിൽ മയ്യത്ത് നമസ്കാരം നടന്നതിന് ശേഷം കൂടിയ അനുശോചന യോഗത്തിൽ റിഫ പ്രസിഡണ്ട് ബഷീർ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു.

നൗഷാദ് കോർമത്ത്, സി. പി.മു മുസ്തഫ, സമീർ, അബ്ദുല്ല വല്ലാഞ്ചിറ, നാസർ കാരന്തൂർ, അഫ്താബ്, അലവിക്കുട്ടി ഒളവട്ടൂർ, സലിം കളക്കര, സത്താർ കായംകുളം, ബഷീർ പാങ്ങോട്, മുസ്തഫ കവ്വായി, സൈഫ് കരുളായി, ഹംസ കോയ, നൗഷാദ് ചക്കാല, ഷബീർ, മുനീർ കുനിയിൽ, ജമാൽ എരഞ്ഞിമാവ്

വിവിധ ക്ളബുകളെ പ്രതിധികരിച്ചു അലിക്ക യു എഫ്.സി, നവാസ് കണ്ണൂർ റിയാദ് വെറ്ററൻസ്, നബീൽ പാഴൂർ യൂത്ത് ഇന്ത്യ, ജുനൈസ് വാഴക്കാട് എഫ്.സി. ഇബ്രാഹിം അസീസിയ സോക്കർ, ബഷീർ കാരന്തൂർ ഐ.എഫ്.എഫ്.സി, ശകീൽ റിയൽ കേരള, അസീസ് മാവൂർ ലാന്റേൺ എഫ്.സി., ശരീഫ് കാളികാവ് റോയൽ റിയാദ് മുസ്തഫ മമ്പാട് റെയിൻബോ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Advertisment