Advertisment

'അതിനെന്താ.. കാഷ് ഞാൻ തരാം. നിങ്ങൾ ഫീസ് അടച്ചോളൂ' ; ഈ താൽക്കാലിക ജീവനക്കാരിയുടെ പെരുമാറ്റം എന്നെ വിസ്മയിപ്പിച്ചു, ഗുരുവായൂർ നഗരസഭയിലെ കൗൺസിലറുടെ കുറിപ്പ്

New Update

പൂക്കോട് സോണൽ ഓഫീസിലെത്തിയപ്പോൾ നേരിട്ട് കണ്ട ഒരു സംഭവത്തെക്കുറിച്ച് ഫേസ്ബുക്കിൽ ഗുരുവായൂർ നഗരസഭ കൗൺസിലർ ബഷീർ പൂക്കോട് എഴുതിയ കുറിപ്പ് വൈറലാകുകയാണ്. നിരവധി പേർ ഇവിടെ ഓവർസിയറെ കാണുവാനായി ക്യൂ നിൽക്കുകയായിരുന്നു.

Advertisment

ആ സമയത്ത് പർദ്ദയിട്ട ഒരു സ്ത്രീ അപേക്ഷയുമായി അവിടെ എത്തി, അപേക്ഷ വാങ്ങി വച്ചശേഷം ഫീസ് അടയ്ക്കാൻ ഓവർസിയർ ആവശ്യപ്പെട്ടു. എന്നാൽ പേഴ്സിൽ നൽകാൻ വേണ്ട പണം ഇല്ലാത്തതിനാൽ നാളെ കാശുമായി വരാം എന്ന് പറഞ്ഞ് അപേക്ഷക തിരിച്ചു പോകാൻ തുടങ്ങവേ 'അതിനെന്താ.. കാഷ് ഞാൻ തരാം. നിങ്ങൾ ഫീസ് അടച്ചോളൂ' എന്ന് ഓവർസിയർ പറഞ്ഞുവെന്നാണ് ബഷീർ പൂക്കോട് കുറിക്കുന്നത്.

publive-image

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

 

ഇന്ന് പൂക്കോട് സോണൽ ഓഫീസിൽ രാവിലെ എത്തിയതായിരുന്നു ഞാൻ.

നല്ല തിരക്കുണ്ട് ഓഫീസിൽ.

വിവിധ ആവശ്യങ്ങൾക്കായി എത്തിയവർ.

ഓവർസിയർമാരെ കാണാൻ ഫയൽ സമർപ്പിക്കാനും എത്തിയവർ ക്യൂ നിൽക്കുന്നു.

എനിക്ക് കാണേണ്ട വ്യക്തി പുറത്തു പോയിരുന്നതുകൊണ്ട് ഞാനവിടെ കാത്തിരുന്നു.

അതിനിടയിലാണ് പർദ്ദയിട്ട ഒരു സ്ത്രീ അവരുടെ ഫയലുമായി കടന്നുവന്നത്. ഫയൽ സമർപ്പിച്ച് ഫീസ് അടക്കാൻ ഓവർസിയർ ആവശ്യപ്പെട്ടു.

പേഴ്സ് തുറന്ന് നോക്കിയ അവർ വിളറി വെളുത്തു.

അവരുടെ പരിഭ്രമം കണ്ട ഓവർസിയർ കാര്യം തിരക്കി.

'പൈസ എടുത്തില്ല മാഡം. ഞാൻ നാളെ വരാം'

അവർ പറഞ്ഞു.

'അതിനെന്താ.. കാഷ് ഞാൻ തരാം. നിങ്ങൾ ഫീസ് അടച്ചോളൂ' ഓവർസിയർ പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് ബാഗിൽനിന്ന് പണമെടുത്ത് കൊടുത്തപ്പോൾ ആ സ്ത്രീയുടെ കണ്ണുനിറഞ്ഞത് ഞാൻ കണ്ടു.

ഗവ.ഓഫീസുകൾ ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കുന്നതാണ് എന്ന പൊതുപരാതി നിലനിൽക്കേ *ആതിര* എന്ന ഈ താൽക്കാലിക ജീവനക്കാരിയുടെ പെരുമാറ്റം എന്നെ വിസ്മയിപ്പിച്ചു.

ആതിര മാത്രമല്ല വിവിധ ഓഫീസുകളിൽ ഇതുപോലെ നല്ല മനസ്സുള്ള നിരവധിപേരുണ്ട്.

തങ്ങൾക്ക് കിട്ടിയ ജോലി പൊതുജനങ്ങളെ സേവിക്കാനാണ് എന്ന തിരിച്ചറിവുള്ളവർ.

ഒരു നോക്ക് കൊണ്ട്, നല്ല വാക്ക് കൊണ്ട്, ഒരു പുഞ്ചിരികൊണ്ട് മനസ്സു നിറയ്ക്കാൻ കഴിവുള്ളവർ.

അപൂർവ്വം ചിലർമാത്രമാണ് പുഴുക്കുത്തുകൾ.

തങ്ങൾക്ക് കിട്ടിയ ജോലി മാടമ്പിത്തരമായി കരുതി അഹങ്കരിക്കുന്നവർ.

നമ്മുടെ നാടിനെ പുറകോട്ട് വലിക്കുന്നവർ അവരാണ്.

ബഷീർ പൂക്കോട്

കൗൺസിലർ

ഗുരുവായൂർ നഗരസഭ

https://www.facebook.com/basheer.kottapadi/posts/3459209300816861

Advertisment