Advertisment

‘ബാറ്റിംഗ് ഉജ്ജ്വലം , ക്യാപ്റ്റന്‍സി അമ്പേ പരാജയം’; കോഹ്ലിയെ ബാക്ക്ഫൂട്ടിലാക്കി മുന്‍ ഇംഗ്ലണ്ട് താരം

New Update

Advertisment

ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം കളഞ്ഞു കുളിച്ചതിന്റെ നിരാശയിലാണ് ഇന്ത്യന്‍ ടീം. അനായാസ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ടീം വിജയത്തിന് 31 റണ്‍സ് അകലെ കാലിടറി വീണു. നായകന്‍ കോഹ്ലിയുടെ ഒറ്റയാന്‍ പ്രകടനവും ബൗളേഴ്‌സിന്റെ പ്രകടനവും ആദ്യ ടെസ്റ്റില്‍ കണ്ടെങ്കിലും ഇന്ത്യന്‍ ബാറ്റിംഗ് നിര അമ്പേ പരാജയമായിരുന്നു.

കോഹ്ലിയുടെ ഒറ്റയാന്‍ പോരാട്ടത്തെ ക്രിക്കറ്റ് ലോകം വാഴ്ത്തുമ്പോഴും താരത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം നാസര്‍ ഹുസൈന്‍. തോല്‍വിയുടെ ഉത്തരവാദിത്വം ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ മാത്രം അടിച്ചേര്‍പ്പിക്കാതെ നായകനും കൂടി ആ ഉത്തരവാദിത്വം എറ്റെടുക്കണമെന്ന് ഹുസൈന്‍ അഭിപ്രായപ്പെട്ടു.

publive-image

‘കളിയില്‍ കോഹ്ലിയുടെ പ്രകടനം മികച്ചതായിരുന്നു. ഒരു വേളയില്‍ കളിയില്‍ പിന്നോക്കം പോയ ടീമിനെ തിരികെ കൊണ്ടുവന്ന് വിജയത്തിന്റെ പടിവാതില്‍ക്കല്‍ വരെ എത്തിക്കാന്‍ അദ്ദേഹത്തിനായി. എങ്കിലും ടീമിന്റെ തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് കോഹ്ലിക്ക് ഒഴിഞ്ഞ് മാറാനാകില്ല’ ഹുസൈന്‍ പറഞ്ഞു.

publive-image

‘രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് ഏഴിന് 87 എന്ന നിലയില്‍ തകര്‍ന്ന് നില്‍ക്കവേ ഒരു മണിക്കൂറോളം അശ്വിനെ ബോള്‍ എറിയാക്കാതിരുന്നതെന്തെന്ന് മനസിലാകുന്നില്ല. ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് കോഹ്‌ലി ശരിക്ക് ചിന്തിക്കണം.

ഇരുപതു വയസ്സു മാത്രം പ്രായമുള്ള (സാം കുറാന്‍) ഒരു ഇടംകയ്യന്‍ താരം ക്രീസില്‍ നില്‍ക്കുമ്പോള്‍, ഇടംകയ്യന്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള അശ്വിനെ ബോള്‍ ചെയ്യിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണ്. എന്നാല്‍ അശ്വിനെ കോഹ്ലി പിന്നെയും ബോള്‍ ഏല്‍പ്പിച്ചപ്പോള്‍ ഇരുവരും ക്രീസില്‍ താളം കണ്ടെത്തിയിരുന്നു’ ഹുസൈന്‍ വിലയിരുത്തി.

publive-image

പേരുകേട്ട മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ നായകന്‍ കോഹ്ലി മാത്രമാണ് ഇന്ത്യന്‍ മികച്ച പ്രകടനം പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ കോഹ്ലി, രണ്ടാം ഇന്നിംഗ്സില്‍ അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. ഈ പ്രകടനത്തോടെ ടെസ്റ്റ് റാംഗിങില്‍ കോഹ്ലി ഒന്നാമതെത്തി. ഇതോടെ സച്ചിന് ശേഷം ആദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടിയ ഇന്ത്യന്‍ താരമായി കോഹ്ലി മാറി.

Advertisment