Advertisment

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം ബയേണ്‍ മ്യൂണിക്കിന്; പിഎസ്ജിയെ തോല്‍പ്പിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന് !

New Update

publive-image

ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം ആറാമതും സ്വന്തമാക്കി ബയേണ്‍ മ്യൂണിക്ക്. ഫ്രഞ്ച് ചാമ്പ്യന്‍മാരായ പിഎസ്ജിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബയേണ്‍ തോല്‍പ്പിച്ചത്. 59ാം മിനിറ്റില്‍ കിങ്സ്സി കോള്‍മാന്‍ ഹെഡ്ഡറിലൂടെ നേടിയ ഗോളാണ് ബയേണിനെ കിരീടത്തിലേക്കും പിഎസ്ജിയെ പരാജയത്തിലേക്കും നയിച്ചത്.

ജോഷ്വ കിമ്മിച്ചിന്റെ പാസിൽ നിന്ന് ഹെഡറിലൂടെയായിരുന്നു കോള്‍മാന്റെ ഗോൾ. 2013നു ശേഷം ബയേണിന്‍റെ ആദ്യത്തെ ചാംപ്യന്‍സ് ലീഗ് കിരീടം കൂടിയാണിത്. ഗോൾ കീപ്പർ മാനുവൽ നൂയറുടെ സേവുകൾ ആദ്യ പകുതിയിൽ ബയേണിന്റെ രക്ഷയ്ക്കെത്തി. 19-ാം മിനിറ്റിലും ആദ്യ പകുതിയുടെ അധിക സമയത്തും 71-ാം മിനിറ്റിലും പി.എസ്.ജിയുടെ ഗോളെന്നുറച്ച ഷോട്ടുകളാണ് നൂയർ രക്ഷപ്പെടുത്തിയത്.

Advertisment