Advertisment

മണം പിടിക്കാന്‍ കഴിവുള്ളവര്‍ മാത്രം അകത്തേയ്ക്ക്, അല്ലാത്തവര്‍ കടക്ക് പുറത്ത്! മാളുകളിലും മറ്റും കയറാന്‍ അനുവദിക്കും മുമ്പ് ആളുകളെ ഗന്ധപരിശോധനയ്ക്ക് വിധേയരാക്കണം; കൊവിഡ് വ്യാപനം തടയാന്‍ പുതിയ നിര്‍ദേശവുമായി ബംഗളൂരു മേയര്‍

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

ബംഗളൂരു: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. രോഗികളുടെ എണ്ണവും മരണനിരക്കും ഓരോ ദിവസവും വര്‍ധിച്ചു വരുന്നു. ഇതിനിടയില്‍ വൈറസ് വ്യാപനം തടയാന്‍ പുതിയ നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ബംഗളൂരു മേയര്‍ ഗൗതം കുമാര്‍ . ആളുകളില്‍ ഗന്ധ പരിശോധന നടത്തുന്നത് കൊവിഡ് വ്യാപനം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മേയര്‍ പറയുന്നു.

Advertisment

publive-image

കൊവിഡ് 19 രോഗിയായ ഒരാളെ തിരിച്ചറിയാന്‍ ഗന്ധപരിശോധന നടത്തുന്നത് സഹായകമാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷോപ്പിംഗ് മാളുകളിലും മറ്റും ആളുകളെ പ്രവേശിക്കാന്‍ അനുവദിക്കുന്നതിന് മുമ്പായി അവരുടെ ശരീര താപനില പരിശോധിക്കുന്നതിനോടൊപ്പം തന്നെ ഗന്ധ പരിശോധനയും നടത്തണം. വാസന ടെസ്റ്റ് നടത്തിയാല്‍ ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നവരെ കണ്ടെത്താനാകും.

രുചിയും മണവും നഷ്ടപ്പെടുന്നത് കൊവിഡ് രോഗത്തിന്റെ ലക്ഷണമാണെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. ഇതനുസരിച്ചാണ് ഇപ്പോള്‍ ആളുകള്‍ക്ക് ഗന്ധപരിശോധന എന്ന നിര്‍ദേശം ബംഗളൂരു മേയര്‍ മുന്നോട്ട് വയ്ക്കുന്നത്. ആളുകളെ മാളുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നതിന് മുമ്പായി നടത്തുന്ന തെര്‍മല്‍ സ്‌ക്രീനിംഗിനൊപ്പം തന്നെ വാസന ടെസ്റ്റ് നടത്തണം.

അങ്ങനെ ടെസ്റ്റ് നടത്തുമ്പോള്‍ ആര്‍ക്കെങ്കിലും വാസന തിരിച്ചറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ അവരെ മാളുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുത്. കൊവിഡ് ബാധിതരെ കണ്ടെത്താനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ഗന്ധപരിശോധന. താപപരിശോധനയ്‌ക്കൊപ്പം തന്നെ ഗന്ധപരിശോധനയിലും വിയിക്കുന്നവരെ മാത്രമെ മാളുകളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാവു. ഇക്കാര്യം സൂചിപ്പിച്ച് കര്‍ണാകട മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും കത്തയക്കുമെന്നും മേയര്‍ വ്യക്തമാക്കി.

ഗന്ധം തിരിച്ചറിയാന്‍ കഴിയാത്തവരെ ഉടനടി കോവിഡ് ടെസ്റ്റിന് വിധേയരാക്കണം. പനി , തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം അനോസ്മിയയും( മണം നഷ്ടപ്പെടുന്നത്), അഗൂസിയയും( രുചി നഷ്ടപ്പെടുന്നത്) തങ്ങള്‍ക്കുണ്ടായതായി കൊവിഡ് ബാധിച്ച പലരും വ്യക്തമാക്കിയിട്ടുണ്ട്.

covid 19 corona virus
Advertisment