Advertisment

വിവാദങ്ങള്‍ വഴിത്തിരിവായി; ഓസ്‌ട്രേലിയക്ക് പറക്കുന്ന ഇന്ത്യന്‍ ടീമില്‍ രോഹിത് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

New Update

publive-image

Advertisment

ദുബായ്: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ്മയെയും ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പരിക്ക് ചൂണ്ടിക്കാണിച്ച് നേരത്തെ രോഹിതിനെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഐപിഎല്ലിലെ പ്ലേ ഓഫില്‍ താരം മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിച്ചത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

കാര്യമായ പരിക്കുള്ള താരം എങ്ങനെ കളിച്ചെന്നും ഫിറ്റാണെന്ന് രോഹിത് തെളിയിച്ചെന്നും ചൂണ്ടിക്കാട്ടി മുതിര്‍ന്ന താരങ്ങള്‍ രംഗത്തെത്തിയിരുന്നു. രോഹിതിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് ടീമിലെ പടലപ്പിണക്കങ്ങള്‍ മൂലമാണെന്ന അഭ്യൂഹവും ഉയര്‍ന്നു.

എന്നാല്‍ താരത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ബിസിസിഐ വക്താവാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഐപിഎല്‍ ഫൈനലിനു ശേഷം 11നാണ് ദുബായില്‍ നിന്നും ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘം യാത്ര തിരിക്കുക.

Advertisment