Advertisment

വിടവാങ്ങാല്‍ മത്സരം കളിച്ചാണ് ധോനി പടിയിറങ്ങേണ്ടിയിരുന്നത്; ധോനിയോട് ബിസിസിഐ നീതികേട് കാണിച്ചതായി പാക് മുന്‍ താരം

New Update

ഇന്ത്യന്‍ മുന്‍ താരം എംഎസ് ധോനിയോട് ബിസിസിഐ നീതികേട് കാണിച്ചതായി പാക് മുന്‍ താരം സഖ്‌ലിയന്‍ മുഷ്താഖ്. വിടവാങ്ങാല്‍ മത്സരം കളിച്ചാണ് ധോനി പടിയിറങ്ങേണ്ടിയിരുന്നത്. ധോനിയെ ഒരിക്കല്‍ കൂടി ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണാന്‍ ആരാധകര്‍ ആഗ്രഹിച്ചിട്ടുണ്ടാവുമെന്നും സഖ്‌ലിയന്‍ പറഞ്ഞു.

Advertisment

publive-image

പൊസിറ്റീവ് കാര്യങ്ങള്‍ പറയാനാണ് എനിക്ക് താത്പര്യം. എന്നാല്‍ ഇക്കാര്യം പറയാതിരിക്കാന്‍ എനിക്കാവില്ല. ധോനിയെ പോലൊരു താരത്തെ അദ്ദേഹം അര്‍ഹിക്കുന്ന രീതിയിലല്ല ബിസിസിഐ കൈകാര്യം ചെയ്തത്. ഇങ്ങനെയല്ല ധോനി വിരമിക്കേണ്ടിയിരുന്നത്. ബിസിസിഐയുടെ വലിയ പരാജയമാണ് അതെന്നും പാക് മുന്‍ താരം പറഞ്ഞു.

എന്റെ ഹൃദയത്തില്‍് നിന്ന് വരുന്ന വാക്കുകളാണ്. ധോനിയുടെ ലക്ഷക്കണക്കിന് ആരാധകരും ഇങ്ങനെ തന്നെയാവും ചിന്തിക്കുന്നുണ്ടാവുക. ധോനിയെ ബിസിസിഐ കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ല.

അതില്‍ തനിക്കും വേദനയുണ്ട്. ഭാവി ജീവിതത്തിന് അദ്ദേഹത്തിന് എല്ലാ ആശംസയും നേരുന്നു. അപ്പോഴും ധോനിയെ അവസാനമായി കളിക്കളത്തില്‍ കാണാന്‍ സാധിക്കാത്തതിന്റെ വേദന മനസിലുണ്ട്, സഖ്‌ലിയന്‍ മുഷ്താഖ് പറഞ്ഞു.

bcci sports news ms dhoni
Advertisment