Advertisment

ഐപിഎല്ലിന് കാണികളെ പ്രവേശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്; പ്രവേശനം അനുവദിക്കുന്നത് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം ?

New Update

publive-image

മുംബൈ: യുഎഇയില്‍ സെപ്റ്റംബറില്‍ പുനരാരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കാണികളെ പ്രവേശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വാക്‌സിന്‍ സ്വീകരിച്ചവരെ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചേക്കുമെന്നാണ് സൂചന.

സ്റ്റേഡിയത്തില്‍ 50 ശതമാനം കാണികളെയായിരിക്കും പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഐപിഎല്‍ നടത്തിപ്പ് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബിസിസിഐ ഭാരവാഹികള്‍ ദുബൈയില്‍ എത്തിയിരുന്നു.

Advertisment