Advertisment

ബിസിസിഐയിലെ രഹസ്യങ്ങള്‍ പുറത്തുവിട്ടാല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജയ് ഷാ

New Update

publive-image

Advertisment

മുംബൈ: ബി.സി.സി.ഐയുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തുകയോ ചോർത്തിക്കൊടുക്കുകയോ ചെയ്യുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ.

ബി.സി.സി.ഐയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന സാഹചര്യത്തിലാണ് ജയ് ഷാ നിലപാട് കര്‍ശനമാക്കിയത്. ബി.സി.സി.ഐയുടെ മുംബൈയിലെ ആസ്ഥാനത്തും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലും ജോലി ചെയ്യുന്ന നൂറോളം ജീവനക്കാര്‍ക്കയച്ച കത്തിലാണ് കടുത്ത നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയത്.

സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളാണ് സ്വീകരിക്കുകയെന്ന് ജയ് ഷായുടെ ഓഫീസില്‍ നിന്ന് ബി.സി.സി.ഐയുടെ അംഗങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു.

Advertisment