Advertisment

കൊവിഡിനെതിരെ ബിസിജി വാക്‌സിന്‍ ഫലപ്രദമെന്ന് കണ്ടെത്തലുമായി ഗവേഷകര്‍

New Update

publive-image

Advertisment

കൊവിഡ് വ്യാപനം കുറയ്ക്കാന്‍ ബിസിജി വാക്‌സിന് കഴിയുമെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി ആഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സിന്റെ ജേണലില്‍ ആണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ബിസിജി വാക്‌സിന്‍ നിര്‍ബന്ധിതമാക്കിയ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം കുറവായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

134 രാജ്യങ്ങളിലെ ആദ്യ 30 ദിവസത്തെ കൊറോണ രോഗബാധയും മരണനിരക്കും താരതമ്യം ചെയ്തു പഠനം നടത്തിയിരുന്നു. ഈ പഠനത്തിലാണ് ബിസിജി വാക്‌സിനേഷന്‍ നിര്‍ബന്ധാക്കിയ രാജ്യങ്ങളില്‍ മരണനിരക്കിലടക്കം വലിയ കുറവുണ്ടാകുന്നതായി കണ്ടെത്തിയത്.

ബിസിജി വാക്‌സിനേഷന്‍ നേരത്തെ നിര്‍ബന്ധമായും നടപ്പിലാക്കിയിരുന്നുവെങ്കില്‍ അമേരിക്കയിലെ മരണ നിരക്ക് കുറയ്ക്കാന്‍ കഴിയുമായിരുന്നുവെന്നും പഠനത്തില്‍ പറയുന്നു.

Advertisment