Advertisment

മകന്‍ കരാറുകാരനോട് 12 കോടി ആവശ്യപ്പെട്ടെന്ന് ആരോപണം; കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ്‌

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

publive-image

Advertisment

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയുടെ മകന്‍ കൈക്കൂലി ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ്.

ബെംഗളൂരു വികസന അതോറിറ്റിയുടെ ഫ്‌ലാറ്റ് നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് യെദിയൂരപ്പയുടെ മകന്‍ ബി വൈ വിജേയന്ദ്രയും മരുമകനും കൊച്ചുമകനും കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് സ്റ്റിംഗ് ഓപ്പറേഷനിലൂടെ ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. എന്നാല്‍ ബിജെപി കര്‍ണാടക സംസ്ഥാന ഘടകം ഈ ആരോപണങ്ങളെ നിഷേധിച്ചു. കൈക്കൂലി ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ വാട്‌സാപ്പ് ചാറ്റുകള്‍ ഇതിന് തെളിവായുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍മാണ ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി കരാറുകാരനോട് വിജയേന്ദ്ര യെദിയൂരപ്പ 12 കോടി രൂപ അധികം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

666 കോടിയുടെ പദ്ധതിയിലാണ് യെദിയൂരപ്പയും കുടുംബവും അഴിമതി നടത്തിയത്. സുപ്രീം കോടതി ജഡ്ജിയും ഹൈക്കോടതി ജഡ്ജിയും അടങ്ങുന്ന കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി റണ്‍ദീപ് സിംഗ് സുര്‍ജേവാലയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു.

യെദ്യൂരപ്പയുടെ മകനും മരുമകനും കൊച്ചുമകനുമെതിരായി ഉയര്‍ന്ന ആരോപണം സംസ്ഥാന മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രി യെദ്യൂരപ്പയും അദ്ദേഹത്തിന്റെ കുടുംബവും അഴിമതിയാരോപണത്തില്‍ പിടിക്കപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെച്ചുകൊണ്ട് അന്വേഷണത്തെ നേരിടണം. - സിദ്ധരാമയ്യ പറഞ്ഞു.

Advertisment