ലഖ്നൗ: കാമുകിയെ ഭര്ത്താവിന്റെ വീട്ടില്‍ നിന്ന് വിളിച്ചിറക്കാന്‍ ശ്രമിച്ച 25കാരനായ യുവാവ് മര്‍ദനമേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ദിയോറിയയിലാണ് സംഭവം.
/sathyam/media/post_attachments/mwOZwTYSm11v5hIAJkEl.jpg)
ബുധനാഴ്ച രാത്രിയോടെ കാമുകിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളുടെ മര്‍ദനമേറ്റാണ് മരണമെന്ന് പൊലീസ് പറഞ്ഞു.
ബിഹാര്‍ അതിര്‍ത്തി പ്രദേശമായ സിവാനിലെ പങ്കജ് മിശ്രയാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ പെണ്‍കുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നു. എന്നാല്‍ ഡിസംബര്‍ എട്ടിന് ഈ പെണ്‍കുട്ടിയെ ഡിയോറിയ സ്വദേശിയായ വികാസ് പാണ്ഡേ വിവാഹം കഴിച്ചു. ഇതിന് പിന്നാലെ കാമുകിയെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു പങ്കജ് മിശ്ര.
ബുധനാഴ്ച രാത്രി 11 ഓടെ യുവതിയുടെ ഭര്‍തൃവീട്ടില്‍ കാമുകനും സുഹൃത്തുക്കളും എത്തി. വീട്ടില്‍ നിന്ന് യുവതിയെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാരും ഇവരുമായി അടിപിടിയായി. ''സംഘര്‍ഷത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് വികാസ് പാണ്ഡേക്കും പിതാവ് ജിതേന്ദ്ര പാണ്ഡേക്കും പരിക്കേറ്റു.
വീട്ടില്‍ നിന്നുള്ള നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തുകയും പങ്കജിനെ പിടികൂടുകയും മര്‍ദിക്കുകയും ചെയ്തു. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി യുവാവിനെ അടുത്തുള്ള ക്ലിനിക്കിലേക്കും അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. അവിടെ ചികിത്സയിലിരിക്കെ യുവാവ് മരിച്ചു''