Advertisment

തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ചുവരുത്തിയ ദളിത് യുവാവിനെ നാലംഗ സംഘം മര്‍ദ്ദിച്ച് അവശനാക്കി മൂത്രം കുടിപ്പിച്ചു...ചികിത്സയിലിക്കെ ദളിത് യുവാവിന് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

സങ്ക്രൂര്‍: തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ചുവരുത്തിയ ദളിത് യുവാവിനെ നാലംഗ സംഘം തല്ലിക്കൊന്നു. പഞ്ചാബിലെ സങ്ക്രൂറിലാണ് സംഭവം. ചങ്കലിവാല സ്വദേശികളായ റിങ്കു, റിങ്കുവിന്‍റെ പിതാവ് അമര്‍ജിത്ത്, ലക്കി, ജിന്തര്‍ സിങ്ങ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

ഒക്ടോബര്‍ 21ന് റിങ്കുവും കൊല്ലപ്പെട്ട യുവാവും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഇത് ഗ്രാമവാസികള്‍ താല്‍ക്കാലികമായ പരിഹരിക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് നവംബര്‍ 7ന് റിങ്കു യുവാവിനെ പ്രശ്‌നം പരിഹരിക്കാനായി വീട്ടിലേക്ക് വരാന്‍ പറഞ്ഞു.തുടര്‍ന്ന് യുവാവിനെ തല്ലി അവശനാക്കി. അവശനായ യുവാവ് വെള്ളം കുടിക്കാന്‍ ചോദിച്ചപ്പോള്‍ മൂത്രം നിര്‍ബന്ധിച്ച്‌ കുടിപ്പിക്കുകയായിരുന്നു.

ഗുരുതമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്‍റെ ഇരുകാലുകളും മുറിച്ചുമാറ്റിയിരുന്നു.യുവാവിന്‍റെ മരണത്തില്‍ സങ്ക്രൂറില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

beat case
Advertisment