കുവൈറ്റില്‍ കാമുകിയുടെ പരിഗണന നേടാന്‍ മോഷണം പതിവാക്കിയ യുവാവ് ഒടുവില്‍ പൊലീസ് പിടിയിലായി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, October 11, 2018

കുവൈറ്റ് : കുവൈറ്റില്‍ കാമുകിയുടെ പരിഗണന നേടാന്‍ മോഷണം പതിവാക്കിയ യുവാവ് ഒടുവില്‍ പൊലീസ് പിടിയിലായി . വാഹന വ്യാപാരിയാണെന്ന് കാമുകിയെ ധരിപ്പിക്കാനായി ഇയാള്‍ വാഹനങ്ങള്‍ മോഷ്ടിക്കുക പതിവായിരുന്നു.

ചോദ്യം ചെയ്യലില്‍ എട്ടോളം വാഹനങ്ങള്‍ ഇയാള്‍ മോഷ്ടിച്ചതായി തെളിഞ്ഞു. എന്നാല്‍ ഇവ വില്‍പ്പന നടത്തിയെന്ന കാര്യം യുവാവ് നിഷേധിച്ചു.

അതിനിടയില്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കടന്നു കളഞ്ഞ യുവാവിനെ രണ്ടു മണിക്കൂറിനുള്ളില്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചത് യുവാവിന്റെ പിതാവ് തന്നെയായിരുന്നു.

×