Advertisment

പണം നല്‍കിയാല്‍ വ്യാജ 'സിക്ക് ലീവ്' സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കും; കുവൈറ്റില്‍ ഒരാള്‍ പിടിയില്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: പണം കൈപ്പറ്റി 'സിക്ക് ലീവ്' സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്ന ബിദുനിയെ അറസ്റ്റു ചെയ്തു. ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരനായിരുന്നു ഇയാള്‍.

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചു.

പണം നല്‍കുന്നവര്‍ക്ക് തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. ഒരാഴ്ചത്തെ ലീവ് സര്‍ട്ടിഫിക്കറ്റിന് 50 ദിനാറും രണ്ടാഴ്ചത്തേക്ക് 75 ദിനാറുമായിരുന്നു ഈടാക്കിയിരുന്നതെന്ന് ഇയാള്‍ പറഞ്ഞു. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തിട്ടുണ്ട്.

Advertisment