Advertisment

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം തെളിയിക്കല്‍ ; വോട്ടേജ് വ്യതിയാനം സംഭവിക്കും എന്ന കാര്യത്തില്‍ ആശങ്ക വേണ്ട ; സ്വിച്ച് ഓഫ് ചെയ്യും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

New Update

കൊറോണ വൈറസ് എന്ന ' അന്ധകാരത്തെ' മറികടക്കാന്‍ ഏപ്രില്‍ അഞ്ചിന് ഞായറാഴ്ച രാത്രി ഒമ്പതിന് ഒമ്പത് മിനുട്ട് നേരം ലൈറ്റ് ഓഫ് ചെയ്ത് ജനങ്ങളോട് ചെറുദീപം തെളിയിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തത്. വിഡീയോ സന്ദേശത്തിന് പിന്നാലെ രാഷ്ട്രീയ വിമര്‍ശനങ്ങളും ട്രോളുകളും വന്നു.

Advertisment

അതിലേറെ പ്രധാനം രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ ലൈറ്റ് സ്വിച്ച് ഓഫ് ചെയ്യുമ്പോള്‍ പവര്‍ ഗ്രിഡില്‍ ഉണ്ടായേക്കാവുന്ന ആശങ്ക സംബന്ധിച്ചായിരുന്നു. അത് ഉയര്‍ന്നപ്പോള്‍ സ്വിച്ച് ഓഫ് ചെയ്യേണ്ടത് എന്തൊക്കെയന്ന് വിശദീകരിച്ച് പിന്നീട് പ്രത്യേക വിശദീകരണം കേന്ദ്ര സര്‍ക്കാര്‍ നല്‍കി.

publive-image

സ്വിച്ച് ഓഫ് ചെയ്യും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.

വോട്ടേജ് വ്യതിയാനം സംഭവിക്കും എന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്നാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ വിശദീകരണം. 'പവര്‍ ഗ്രിഡില്‍ ഇത് പ്രതിസന്ധിയുണ്ടാക്കുമെന്നും വോള്‍ട്ടേജ് വ്യതിയാനം ഇലക്ട്രിക്കള്‍ ഉപകരണങ്ങളെ ബാധിക്കുമെന്നും ചില കോണുകളില്‍നിന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇതിന് ഒരു അടിസ്ഥാനവുമില്ല.'- ഇതാണ് ഊര്‍ജമന്ത്രാലയം നല്‍കിയ വിശദീകരണം.

രാജ്യത്തെ ഇലക്ട്രിസിറ്റി ഗ്രിഡ് ആവശ്യത്തെയും വിതരണത്തെയും ശരിയായി ക്രമീകരിക്കാന്‍ ശേഷിയുള്ളതാണ്. പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന വീടുകളിലെ ലൈറ്റ് അണയ്ക്കുക എന്നത് മാത്രമാണ്. തെരുവ് വിളക്കുകള്‍ ഒന്നും അണയ്‌ക്കേണ്ടതില്ല. ടിവി, ഫാന്‍, റഫ്രിജറേറ്റര്‍, എസി, കംപ്യൂട്ടര്‍ എന്നിങ്ങനെ വീട്ടുപകരണങ്ങളും മറ്റ് ഇലക്ട്രിക് യന്ത്രങ്ങളുമെല്ലാം പ്രവര്‍ത്തിക്കാവുന്നതേയുള്ളൂ. ലൈറ്റ് മാത്രമേ ഓഫ് ചെയ്യേണ്ടതുള്ളൂ. - ഊര്‍ജ മന്ത്രാലയം ഇങ്ങനെ വ്യക്തത വരുത്തി.

പൊതു ഇടങ്ങളിലെ ലൈറ്റുകളൊന്നും സ്വിച്ച് ഓഫ് ചെയ്യേണ്ടതില്ല. ആശുപത്രികള്‍, അവശ്യ സേവനങ്ങള്‍ നല്‍കുന്ന ഇടങ്ങള്‍, പൊതുസ്ഥലങ്ങള്‍, ഓഫീസ്, പൊലീസ് സ്റ്റേഷന്‍, നിര്‍മാണ യൂണിറ്റുകള്‍ എന്നിവയെല്ലാം സ്വിച്ച് ഓണ്‍ ചെയ്യണം. പ്രധാനമന്ത്രിയുടെ ആഹ്വാനം വീടുകളിലുള്ളവരോട് മാത്രമാണ്. - മന്ത്രാലയത്തിന്റെ വിശദീരണം ഇങ്ങനെ തുടര്‍ന്നു.

പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് തൊട്ടുപിന്നാലെ തന്നെ പ്രതിസന്ധി മറികടക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയം യോഗം ചേര്‍ന്നിരുന്നു. സെന്‍ട്രല്‍ ഇലക്ട്രിക്കള്‍ റുഗലേറ്ററി അതോറിറ്റി നിശ്ചയിച്ച പരിധിക്കുള്ളില്‍ ഊന്നിയാണ് രാജ്യത്തെ വൈദ്യുതി ആവൃത്തി ക്രമീകരിച്ചിട്ടുള്ളത്. അതിലൂടെയാണ് പവര്‍ ഗ്രിഡുകളുടെ സ്ഥിരതയും നിലനില്‍ക്കുന്നത്. ഈ ആവൃത്തി പൊടുന്നനെ കൂടുകയോ കുറയുകയോ ചെയ്യുന്നത് ഗ്രിഡിനെ തകരാറിലാക്കും എന്നായിരുന്നു ഉയര്‍ന്ന ആശങ്ക. പ്രാധനമന്ത്രിയുടെ ആഹ്വാനത്തിന് ശേഷം ഊര്‍ജമന്ത്രാലയം തന്നെ ഈ കാര്യങ്ങള്‍ വിലയിരുത്തി.

ഈ പ്രതിസന്ധി മറികടക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഊര്‍ജ മന്ത്രി അന്നു തന്നെ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (പിജിസിഐഎല്‍) നോട് നിര്‍ദേശിക്കുകയുണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള പവര്‍ സിസ്റ്റം ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും ഇതനുസരിച്ചുള്ള ക്രമീകരണങ്ങളിലേക്ക് നീങ്ങി.

എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും വൈദ്യുതി വിതരണ കോര്‍പ്പറേഷനുകളോടും ആവശ്യമായ ക്രമീകരണം വരുത്താന്‍ ഊര്‍ജ മന്ത്രാലയം അന്നു തന്നെ നിര്‍ദേശിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയോടെ ചില ഉത്പാദന നിലയങ്ങളില്‍ നിയന്ത്രണം വരുത്താനാണ് നിര്‍ദേശിച്ചതെന്ന് എനര്‍ജി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ വൈദ്യുതി ഉപയോഗം രാജ്യത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന ഉപയോഗ സമയത്തെ ഡിമാന്റ് 20 ശതമാനമാണ് കുറഞ്ഞത്. അതുകൊണ്ടുതന്നെ പവര്‍ ഗ്രിഡുകള്‍ ഈ കുറവിന് അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ ഏപ്രില്‍ രണ്ടിന് രാജ്യത്തെ വൈദ്യുതി ഉപയോഗം 1,25,817 ME ആയിരുന്നു. 2019 ഏപ്രില്‍ രണ്ടിന് ഇത് 1,68,326 ME ആയിരുന്നു. 20 ശതമാനം വ്യത്യാസം.

2012 ജൂലൈ 30, 31 തിയ്യതികളിലുണ്ടായ രണ്ട് വൈദ്യുതി ബ്ലോക്ക് ഔട്ടുകള്‍ ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയെല്ലാം ഗുരുതരമായി ബാധിച്ചിരുന്നു. 2012 ജൂലൈ 30ന്റെ ബ്ലാക്ക് ഔട്ട് 400 ദശലക്ഷം പേരെയും 31ന്റേത് 620 ദശലക്ഷം പേരെയും ബാധിച്ചുവെന്ന് എനര്‍ജി എക്‌ണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഉത്പാദിപ്പിക്കപ്പെട്ട വൈദ്യുതിയുടെ 27 ശതമാനം ഗ്രിഡ് തകര്‍ന്നതിലൂടെ നഷ്ടമായി എന്നായിരുന്നു കണക്ക്.

പല സംസ്ഥാന സര്‍ക്കാരുകളും പവര്‍ കോര്‍പ്പറേഷനുകളും ഇതിലെ ആശങ്കള്‍ അറിയിച്ചു. മഹാരാഷ്ട്ര വൈദ്യുതി മന്ത്രി ഇതിലെ അബദ്ധം ചൂണ്ടിക്കാട്ടി വീഡിയോ സന്ദേശം നല്‍കി. വിവിധ സംസ്ഥാനങ്ങള്‍ ആ സമയത്ത് പവര്‍ കട്ട് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് വരെ ആലോചിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചില്ല. വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തോട് അനുകൂലമായ പ്രതികരവും നല്‍കി. പക്ഷെ, ധനമന്ത്രി തോമസ് ഐസക്, അതിന്റെ വിപത്ത് ചൂണ്ടിക്കാട്ടി ദീര്‍ഘമായ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടു. ' പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് നാളെ ദീപം തെളിക്കാം, പക്ഷേ, ആ സമയത്ത് ഒമ്പതു മിനിട്ടു നേരത്തേയ്ക്ക് വൈദ്യുതി സമ്പൂര്‍ണമായി ഓഫാക്കിയാല്‍ പണി കിട്ടും.

ഒമ്പതു മിനിട്ടു കഴിഞ്ഞാല്‍ വൈദ്യുതി തിരിച്ചു വരില്ല. കുറച്ചു ദിവസത്തേയ്ക്ക് മെഴുകുതിരി മാത്രമായിരിക്കും വെളിച്ചത്തിന് ആശ്രയം. വൈദ്യുതി ഓഫാക്കി ദീപം തെളിക്കണമെന്ന അഭ്യര്‍ത്ഥന പ്രധാനമന്ത്രി തന്നെ തിരുത്തുന്നതാണ് നല്ലത്. കാള പെറ്റെന്ന് അദ്ദേഹം പറഞ്ഞാല്‍ കയറുമെടുത്ത് പായുന്നവരാണ് അനുയായികളെന്ന് ഇതിനു മുമ്പു നടത്തിയ ആഹ്വാനത്തില്‍ രാജ്യം കണ്ടതാണ്.

ഏപ്രില്‍ അഞ്ചിനും അതാവര്‍ത്തിച്ചാല്‍, നിര്‍ണായകമായ ഈ സമയത്ത് രാജ്യം ദിവസങ്ങളോളം ഇരുട്ടിലായിപ്പോകും. രാജ്യമാസകലം ഒരേസമയം വൈദ്യുതി ഉപയോഗം നിര്‍ത്തിവെച്ചുന്നത് രാജ്യത്തിന്റെ വൈദ്യുതി വിതരണ സംവിധാനമായ ദേശീയ ഗ്രിഡിനു ഭീഷണിയാണ്.- ഐസക് ചൂണ്ടിക്കാട്ടി.

Advertisment