Advertisment

കേരളത്തിലെ ഭിക്ഷാടന മാഫിയയില്‍ നിന്ന് സംസ്ഥാനത്തെ കുട്ടികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ക്ക് പരാതി

author-image
വൈ.അന്‍സാരി
New Update

മൂവാറ്റുപുഴ:കേരളത്തിലെ ഭിക്ഷാടന മാഫിയയില്‍ നിന്ന് സംസ്ഥാനത്തെ കുട്ടികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ക്ക് പരാതി. ഭിക്ഷാടക വിരുദ്ധകേരളം കാമ്പയിന്‍ കമ്മിറ്റിക്ക് കണ്‍വീനര്‍ യൂസഫ് അന്‍സാരിയാണ് ഗവർണ്ണർക്ക് പരാതി നല്‍കിയത്. സംമ്പൂര്‍ണ്ണ ഭിഷാടന നിരോധനത്തിനാവശ്യമായ ഇടപെടലുണ്ടാകണമെന്നും ഗവര്‍ണ്ണര്‍ക്കയച്ച നിവേദനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. നൊന്ത് പെറ്റ അമ്മമാര്‍ക്കും മക്കളെ പൊന്ന് പോലെ നോക്കുന്ന അച്ഛന്‍മാരുടെയും കൂടെ പിറന്നവരെ നഷ്ടപ്പെട്ട സഹോദരങ്ങളുടെയും നിലവിളി അകറ്റുന്നതിനും വേണ്ടി ഭിക്ഷാടക നിരോധന നിയമം സംസ്ഥാനത്ത് പൂർണ്ണമായി നടപ്പിലാക്കണം,അത് പ്രാവര്‍ത്തീകമാക്കുവാൻ ബന്ധപ്പെട്ട വകുപ്പുകള്‍ക്കുണ്ടാകുവാനുള്ള നിര്‍ദ്ദേശമുണ്ടാകണമെന്ന് അദ്ദേഹം നിവേദനത്തിലാവശ്യപ്പെട്ടു.

Advertisment

സ്വന്തം വീടിന്റെ മുറ്റത്ത് പോലും മക്കള്‍ സുരക്ഷിതരല്ല എങ്കില്‍ അവരെ എങ്ങനെ സ്‌ക്കൂളില്‍ വിടാനാകും? നമ്മുടെ സ്വന്തം കേരളത്തില്‍പോലും നമ്മുടെ കുട്ടികള്‍ക്ക് സുരക്ഷയില്ലന്നും ജനങ്ങളുടെ ഭീതിയകറ്റണമെന്നും അന്‍സാരി അഭ്യര്‍ത്ഥിച്ചു.

കേവലം കമന്റുകള്‍ കൊണ്ട് ഭിക്ഷാടക -കുട്ടികളെ തട്ടികൊണ്ടു പോകല്‍ മാഫിയയില്‍ നിന്നും രക്ഷനേടാന്‍ കഴിയില്ലന്ന തിരിച്ചറിവ് പൊതുജനത്തിനുണ്ടായിട്ടുണ്ട്. മിക്കയിടങ്ങളിലും ചെറുത്തുനില്‍പ്പ് തുടങ്ങി കഴിഞ്ഞു. ചെറുത്ത് നില്‍പ്പ് അതായത് ഭിക്ഷ നല്‍കാതിരുന്നത് കൊണ്ട് കാര്യമില്ലന്ന് അവസ്ഥ വന്നതോടെ ,ഭിക്ഷാടനത്തിനെത്തുന്നവരെ ഭയപ്പെടുത്തി ഒരോ പ്രദേശത്ത് നിന്നും ജനം ഓടിച്ചുതുടങ്ങി.ഇത് സംഘർഷത്തിലും വലിയ അപകടത്തിലേക്കും കാര്യങ്ങളെത്തിക്കും. ഭിക്ഷാടക നിരോധനത്തിനും സംസ്ഥാനെത്തെ സമ്പൂര്‍ണ്ണ യാചക നിേരാധക മേഘലയായി പ്രഖ്യാപിക്കാനാവശ്യമായ നിയമ നിര്‍മ്മാണ പ്രക്രീയകള്‍ക്ക് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

ഭിക്ഷാടക വിരുദ്ധ കേരളം കാമ്പയിന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഒരു കൊച്ചു സോഷ്യല്‍ മീഡിയ കൂട്ടായ്മയിലാണ് മൂവാറ്റുപുഴയില്‍ നിന്ന് തുടക്കമായത്. മാധ്യമങ്ങളുടെ ഇടപെടലിൽ ഇത് ആളിപടര്‍ന്നു. തെരുവോരപ്രവര്‍ത്തക ഏസോസിയേഷന്‍ സെക്രട്ടറി തെരുവോരം മുരുകന്‍ വേണ്ട മുഴുവന്‍ സഹായങ്ങളുമായി ഒപ്പം നിന്നു.കാമ്പയിന്റെ ഭാഗമായി എറണാകുളം ത്രിശൂര്‍ ജില്ലകളില്‍ നിന്നായി 85 ഭിക്ഷാടകരെ പുനരധിവാസ കേന്ദ്രങ്ങളില്‍ എത്തിച്ചതിനൊപ്പം മൂവാറ്റുപുഴയില്‍ നിന്ന് 2 വയസില്‍ താഴെ പ്രായമുള്ള ഒരു കുട്ടിയെ ജില്ല ശിശു ശേഷമസമിതിക്ക് കൈമാറാനും കൂട്ടായ്മക്ക് കഴിഞ്ഞിരുന്നു. സോഷ്യല്‍ മീഡിയ ഗ്രൂപ്പിന് പിന്തുണയുമായി നിരവധി സംഘടനകള്‍ എത്തിയതോടെ നഗരത്തില്‍ ഭിക്ഷാടക റെയ്ഡ് പൊലിസ് സഹായത്തോടെ വ്യാപകമായി നടത്തിയതിന്റെ ഫലമായി നൂറിലധികം യാചകര്‍ നഗരത്തില്‍ നിന്ന് അപ്രത്യക്ഷരായിരുന്നു.

Advertisment