Advertisment

പാലക്കാട് ടൗണില്‍ 'മാസ്കില്ലാതെ ഭിക്ഷാടനം: രോഗവ്യാപന സാധ്യതയുള്ളതിനാല്‍ ആരോഗ്യവകുപ്പ് ശ്രദ്ധിക്കണമെന്ന് വാഹനയാത്രക്കാര്‍

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

ഭിക്ഷയ്ക്കായി ചില്ലിൽ തട്ടുന്നു...

പാലക്കാട്: കാറ്റായാലും മഴയായാലും വെയിലായാലും അതൊന്നും വകവെക്കാതെ സുൽത്താൻപെട്ട സിഗ്നൽ ജങ്ങ്ഷനിൽ നിൽക്കുന്ന വാഹനയാത്രക്കാരോട് ഭിക്ഷ യാചിക്കുന്ന ആ കാഴ്ച്ച പാലക്കാട് ടൗണിലെ വാഹന യാത്രികർക്കു് സുപരിചിതമാണ്.

കൊയമ്പത്തൂർ റോഡിൻ്റെ തുടക്കത്തിലാണ് അയാൾ നിൽപുറപ്പിക്കുക. മുഷിഞ്ഞ ട്രവ്സറും ഷർട്ടുമാണ് വേഷം. എന്നും രാവിലെ എത്തും. സിഗ്നലിൽ ചുവപ്പു ലൈറ്റ് കത്തിയാൽ നില്ക്കുന്ന വാഹനങ്ങളിലാണ് യാചന.

publive-image

യാത്രക്കാർ നോക്കിയപ്പോൾ സല്യൂട്ട് ചെയ്യുന്നു

ഇരുചക വാഹനക്കാരെ ഞോണ്ടിയാണ് ഭിക്ഷ ആവശ്യപ്പെടുക. ചിലർ അറപ്പോടെ ആട്ടിവിടും, ചിലർ പണം കൊടുക്കും. കാറുകളാണെങ്കിൽ ചില്ലിൽ തട്ടിവിളിക്കും - ചിലർ ചില്ലു തുറന്ന് പണം നൽകും. അൽപം മാനസീക പ്രശ്നംനം തോന്നുമെങ്കിലും ആൾ കുഴപ്പക്കാരനല്ലെന്ന് പരിസരത്തെ കടക്കാർ പറഞ്ഞു.

കോവിഡ് കാലത്ത് മാസ്ക് നിർബ്ബന്ധമാക്കിയപ്പോൾ കുറച്ചു ദിവസം മാസ്കിട്ടു വന്നുവത്രെ. എങ്കിലും വായും മൂക്കും മറച്ചിരുന്നില്ലെന്നത് ശ്രദ്ധേയം. ഇപ്പോൾ മാസ്കും ഇല്ല. പരിസരത്ത് ട്രാഫിക്ക് പോലീസ് നിൽക്കുന്നുണ്ടെങ്കിലും വർഷങ്ങളായി കാണുന്ന ഈ സംഭവത്തെപ്പറ്റി അവരും ശ്രദ്ധിച്ചിട്ടില്ലെന്നു വേണം കരുതാൻ.

publive-image

കിട്ടിയ പൈസ നോക്കിക്കൊണ്ട് തിരിച്ചു വരുന്നു

പാവപ്പെട്ട ഈ മനുഷ്യനെ ഇവിടെ നിന്നും കൊണ്ടുപോയി ഏതെങ്കിലും അനാഥാലയത്തിൽ പുന:രധിവസിപ്പിക്കേണ്ടത് ഇന്നിൻ്റെ ആവശ്യമാണ്. അല്ലെങ്കിൽ ഇയാളുടെ വായിൽ നിന്നും തെറിക്കുന്ന ഉമിനീരിൽ നിന്നും രോഗങ്ങൾ പകരാൻ സാദ്ധ്യതയുള്ളതിനാൽ ആരോഗ്യ വകുപ്പിൻ്റേയും ശ്രദ്ധ തിരിയേണ്ടതാണെന്ന് വാഹനയാത്രികർ അഭിപ്രായപ്പെട്ടു.

palakkad news
Advertisment