Advertisment

യുവതിയെ തട്ടിക്കൊണ്ടുപോയി ഓടുന്നകാറിൽ വെച്ച് കൂട്ടമാനഭംഗത്തിനിരയാക്കി കാറില്‍ നിന്നും തള്ളിയിട്ടു

New Update

publive-image

Advertisment

ബിഹാര്‍ : യുവതിയെ തട്ടിക്കൊണ്ടുപോയി ഓടുന്നകാറിൽ വെച്ച് കൂട്ടമാനഭംഗത്തിനിരയാക്കി. ബിഹാറിലെ ഭേല്‍ദി ഗ്രാമത്തില്‍ നിന്നാണ് നാല് പേര്‍ ചേര്‍ന്ന്‍ യുവതിയെ തട്ടിക്കൊണ്ടുപോകുന്നത്.

പിന്നീട് ഗാർഖ എന്ന ഗ്രാമത്തിൽ വെച്ച് കാറിൽ നിന്നും യുവതിയെ പുറത്തേക്ക് തള്ളിയിട്ട ശേഷം സംഘം രക്ഷപ്പെട്ടു.

തുടർന്ന് യുവതി തന്റെ ഫോണിൽ നിന്നും വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചു. വീട്ടുകാരെത്തി യുവതിയെ സംഭവസ്ഥലത്തുനിന്നും കൂട്ടിക്കൊണ്ടുപോയി. പിന്നീട് പോലീസിൽ പരാതിപ്പെടുകയായിരുന്നു.

യുവതിയെ പോലീസ് വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.  ഇവരുടെ പരാതിയെ തുടര്‍ന്ന്  പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

റാണാ പ്രതാപ് സിങ് എന്നയാളുടെ പേര് യുവതി പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇയാളുടെ വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

delhi
Advertisment