Advertisment

മഞ്ജു വാര്യരുടെ പരാതി കിട്ടി: പ്രാഥമിക പരിശോധനയ്ക്ക് ശേഷം നടപടി സ്വീകരിക്കും- ഡിജിപി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:നടിമഞ്ജു വാര്യര്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നല്‍കിയപരാതിയില്‍ പ്രാഥമിക പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഡിജിപിയുടെ കീഴിലുള്ള സ്‌പെഷ്യല്‍സെല്‍ ആണ് പരാതി ആദ്യം പരിശോധിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

Advertisment

publive-image

'പരാതി കിട്ടിയിട്ടുണ്ട്. പരിശോധിച്ച്‌ നിയമനടപടികളിലേക്ക് കടക്കും. നിയമോപദേശകനുമായി ആദ്യം സംസാരിക്കട്ടെ, എന്നിട്ടു തീരുമാനമെടുക്കും. നിയമനടപടി സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.' ഡിജിപി പറഞ്ഞു.

ഡിജിപിയ്ക്കു കീഴിലെ സ്‌പെഷ്യല്‍ സെല്‍ ഈ പരാതി ആദ്യം പരിശോധിയ്ക്കും. അതിനു ശേഷം ഏതു തരത്തില്‍ നിയമനടപടി സ്വീകരിക്കണം എന്നുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും. പരാതി പഠിച്ച്‌ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം ഡിജിപിയുടെ അടുക്കല്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. ഫെഫ്കയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകന്റെ മൊഴിയും എടുത്തേക്കും.

വ്യക്തിപരവും സിനിമാ സംബന്ധവുമായ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയിട്ടുള്ളത്. സിനിമാപ്രവര്‍ത്തകര്‍ക്കിടയിലും ഈ പ്രശ്‌നത്തെക്കുറിച്ചുള്ള അന്വേഷണം നടക്കണം എന്ന നിലയ്ക്കാണ് സിനിമാസാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയ്ക്കു കൂടി കത്തു നല്‍കിയത്.കത്തിന്റെ ഉള്ളടക്കം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Advertisment